ബ്രിട്ടണില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിക്ക് നേരിടേണ്ടി വന്ന വംശവെറിക്കെതിരെ കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. ബ്രിട്ടണിലെ വംശവെറിക്കെതിരെ പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയിലാണ് ജയശങ്കര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിക്ക് ബ്രിട്ടണില്‍ നേരിടേണ്ടിവന്ന വംശവെറിക്കെതിരെ അതിശക്തമായ ഭാഷയില്‍ എംപിമാര്‍ മറുപടി നല്കി.
വംശവെറിക്കെതിരെ എക്കാലവും പോരാട്ടം നടത്തിയ മണ്ണാണ് ഇന്ത്യയെന്ന് എസ്. ജയശങ്കര്‍ വ്യക്തമാക്കി. അനാവശ്യ വിഷയങ്ങളില്‍ ഇടപെടരുതെന്ന് ഇന്ത്യ ബ്രിട്ടണ് താക്കീത് നല്കി. ഡല്‍ഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തിയായിരുന്നു താക്കീത്. ബ്രിട്ടണില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് നേരെയുണ്ടായ വംശീയവെറി അംഗീകരിക്കാനാകില്ല. മഹാത്മാഗാന്ധിയുടെ മണ്ണ് ഇത്തരം നടപടികളെ കണ്ടില്ലെന്ന് നടിക്കില്ലെന്ന് വിദേശകാര്യമന്ത്രി സഭയെ അറിയിച്ചു.
ബ്രിട്ടണുമായുള്ള ശക്തമായ ബന്ധം ഉപയോഗിച്ചു തന്നെ ഇത്തരം വിഷയങ്ങള്‍ ആവശ്യമെങ്കില്‍ ഉന്നയിക്കും. ഓക്സ്ഫോര്‍ഡ് സംഭവം ഇന്ത്യ വളരെ കൃത്യമായി വീക്ഷിക്കുകയാണെന്നും എസ്. ജയശങ്കര്‍ മറുപടി നല്കി.
ഒഡീഷയിലെ ബിജെപി എംപി അശ്വിനി വൈഷ്ണവ് ആണ് ഓക്സ്ഫോര്‍ഡ് സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന് തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയിച്ച കര്‍ണ്ണാടക സ്വദേശിനിയായ രശ്മി സാമന്തിനെ രാജിവെപ്പിച്ച സംഭവം ലോക്സഭയില്‍ ഉന്നയിച്ചത്. വിദ്യാര്‍ത്ഥിനിയുടെ മാതാപിതാക്കളുടെ ഹിന്ദുമത വിശ്വാസത്തിനെതിരെയും വംശവെറിയന്മാര് രംഗത്തെത്തിയിരുന്നു. കടുത്ത എതിര്‍പ്പുണ്ടായതോടെ യുവതി സ്ഥാനം രാജിവെച്ചിരുന്നു.
Discussion about this post