തൃശ്ശൂര്‍ : പാര്‍ട്ടി ഫണ്ടാണ് ഹെലികോപ്റ്ററിനായി ചെലവഴിക്കുന്നതെന്ന് ബി.ജെ.പി. ദേശീയ വക്താവ് ഗോപാല്‍കൃഷ്ണ അഗര്‍വാള്‍. കെ. സുരേന്ദ്രന് ഹെലികോപ്റ്റര്‍ ഉപയോഗിച്ചതിന്റെ വാടകത്തുക തിരഞ്ഞെടുപ്പ് ചെലവിന്റെ കണക്കില്‍പ്പെടുത്തുമെന്നും അഗര്‍വാള്‍ പറഞ്ഞു.
മറ്റു സംസ്ഥാനങ്ങളില്‍ ഉള്ളതു പോലെ ഇവിടെയും കോണ്‍ഗ്രസും സി.പി.എമ്മും തമ്മിലാണ് ഡീല്‍. അല്ലാതെ കേരളത്തില്‍ സി.പി.എമ്മും ബി.ജെ.പി.യും തമ്മില്‍ ഒരു ഡീലും ഇല്ല. ബാലശങ്കറിന്റെ പ്രസ്താവനയെ തള്ളിക്കളയുന്നതായും അദ്ദേഹം വ്യക്തമാക്കി.
Discussion about this post