കൊച്ചി: തൃപ്പൂണിത്തുറ മണ്ഡലത്തില്‍ ബി.ജെ.പി വോട്ടുകള്‍ കിട്ടുമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. ബാബു. കഴിഞ്ഞ തവണ ബി.ജെ.പിക്ക് ലഭിച്ച വോട്ടുകള്‍ തനിക്ക് ലഭിക്കുമെന്നാണ് ബാബു പറഞ്ഞത്. പലരും തന്നെ വിളിച്ച് പിന്തുണ അറിയിച്ചതായും ബാബു പറയുന്നു.
കഴിഞ്ഞ തവണ കിട്ടേണ്ട വോട്ടുകള്‍ ബി.ജെ.പി പിടിച്ചെടുത്തു. ഇത്തവണ അത് തിരിച്ചു കിട്ടും. പലരും വിളിച്ചു പിന്തുണ അറിയിച്ചു. അതില്‍ ബി.ജെ.പിക്കാരുമുണ്ടെന്നും കെ. ബാബു പറഞ്ഞു.
Discussion about this post