അമേരിക്കന്‍ ഉപരാഷ്ട്രപതി കമല ഹാരിസിന്റെ മരുമകള്‍ മീനഹാരിസിനും മിയ ഖലീഫയ്ക്കും പിന്തുണ അറിയിച്ച് പഞ്ചാബ് ‘കര്‍ഷകര്‍’. ഇരുവരും ബ്രായെ ‘മോണ്‍സ്റ്റര്‍’ എന്ന് പരാമര്‍ശിച്ച് രംഗത്ത് വന്നിരുന്നു. പഞ്ചാബ് ‘കര്‍ഷകര്‍’ ഇതിന് പിന്തുണ നല്‍കിയത് വെള്ളിയാഴ്ച ബ്രാകള്‍ കത്തിച്ചാണ്. കര്‍ഷക സമരം ഇപ്പോള്‍ എത്തി നില്‍ക്കുന്നത് അടിവസ്ത്രം കത്തിക്കുന്നതില്‍ ആണെന്നാണ് പ്രതിഷേധക്കാര്‍ക്കെതിരെ വിമര്‍ശനം.
മീനയും മിയ ഖലീഫയും ടൂള്‍ കിറ്റ് വിവാദത്തില്‍ പെട്ടവരും ഇന്ത്യക്കെതിരെ ട്വീറ്റ് ചെയ്തവരുമാണ്. ഇരുവരും കര്‍ഷകര്‍ക്കും ഖാലിസ്ഥാന്‍ പ്രതിഷേധക്കാര്‍ക്കും പിന്തുണ നല്‍കിയിരുന്നു. ഇതോടെ കര്‍ഷകര്‍ ഇവര്‍ക്ക് കണ്ണും പൂട്ടി ആണ് പിന്തുണ കൊടുക്കുന്നത്. എന്നാല്‍ അടിവസ്ത്രം കത്തിച്ചു പ്രതിഷേധിച്ചതോടെ പൊതുജനങ്ങള്‍ക്കിടയില്‍ അപമാനിതരായിരിക്കുന്നത് കര്‍ഷകര്‍ തന്നെയാണ്.
ബ്രാ വെറുക്കുന്നു എന്ന് മീന ഹാരിസ് പറഞ്ഞിരുന്നു. പിന്നാലെ നെഗറ്റീവ് അടിവസ്ത്രം. എന്ന് പറഞ്ഞു മിയ ഖലീഫയും ട്വീറ്റ് ചെയ്തിരുന്നു. ഇതോടെയാണ് ഇവരുടെ അതൃപ്തിക്ക് പിന്തുണ നല്കി ഇവര്‍ കത്തിക്കല്‍ പ്രതിഷേധം നടത്തിയത്.
Discussion about this post