ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് ഷോപ്പിംഗ് മാളിൽ കടന്ന ദമ്പതികൾ പോപ്കോൺ മോഷ്ടിച്ച ശേഷം തിയേറ്ററിൽ കടന്ന് സെക്സിൽ ഏർപ്പെട്ടു. റഷ്യയിലാണ് സംഭവം. സംഭവം സിസിടിവി കാമറകളിൽ പതിഞ്ഞതോടെ ദമ്പതികൾ പുലിവാല് പിടിച്ചു.
മാർച്ച് പതിനെട്ടിന് രാത്രി സെയ്ന്റ് പീറ്റേഴ്സ്ബർഗിലെ സൗത്ത് പോൾ ഷോപ്പിംഗ് സെന്ററിലെ കിനോഗ്രാഡ് സിനിമയിലെ ഭക്ഷണ കൗണ്ടറിൽ നിന്നും പോപ്കോണും പാനീയവും മോഷ്ടിച്ച ദമ്പതികൾ പിന്നീട് സ്ക്രീനിംഗ് റൂമിലേക്ക് പ്രവേശിച്ചു.
തുടർന്ന് സ്ക്രീനിംഗ് റൂമിൽ കടന്ന ഇവർ ലൈംഗീക ബന്ധത്തിൽ ഏർപ്പെട്ട ശേഷം രാവിലെയാണ് പുറത്ത് പോയത്. ലോക്ക്ഡൗൺ നിലനിൽക്കുന്നതിനാൽ മാളും തിയേറ്ററും പ്രവർത്തിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ സുരക്ഷാ ജീവനക്കാരും നൈട്ട് ഡ്യൂട്ടിക്ക് ഉണ്ടായിരുന്നില്ല.
രാവിലെ സുരക്ഷാ ജീവനക്കാർ വന്നപ്പോഴാണ് ദമ്പതികൾ ഉറക്കമുണർന്നത്. ഇവർ ക്ഷമ പറഞ്ഞതായും തീയേറ്റർ ശുചീകരിക്കാൻ തൊഴിലാളികളെ സഹായിച്ചതായും തുടർന്ന് തിയേറ്റർ മാനേജ്മെന്റ് ഇവർക്ക് ഒരു ഷോയ്ക്കുള്ള ടിക്കറ്റ് സൗജന്യമായി അനുവദിച്ചതായും അന്താരാഷ്ട്ര മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു. ദമ്പതികൾ കാട്ടുന്ന അതിക്രമങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറൽ ആണ്. ലോക്ക്ഡൗൺ ലംഘിച്ച ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നു.
https://www.instagram.com/kinograd.spb/?utm_source=ig_embed












Discussion about this post