Thursday, October 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports

ഇതിഹാസപ്പോരിൽ വിജയം; ഇന്ത്യ റോഡ് സേഫ്റ്റി വേൾഡ് സീരീസ് ചാമ്പ്യന്മാർ

by Brave India Desk
Mar 22, 2021, 12:22 am IST
in Sports
Share on Facebook
Tweet
WhatsApp
Telegram

റായ്പുർ: ഇതിഹാസങ്ങൾക്ക് വിരാമമില്ല എന്ന കാണികളിലൊരാളുടെ വാചകം അക്ഷരംപ്രതി അന്വർത്ഥമാക്കിയ റോഡ് സേഫ്റ്റി വേൾഡ് സീരീസ് ഒന്നാം എഡിഷനിൽ സച്ചിൻ ടെണ്ടുൽക്കർ നയിച്ച ഇന്ത്യ ലെജൻഡ്സിന് കിരീടം. ഫൈനലിൽ ശ്രീലങ്കയെ 14 റൺസിനു കീഴ്പ്പെടുത്തിയാണ് ഇന്ത്യ ജേതാക്കളായത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടപ്പെടുത്തി 181 റൺസ് നേടി. മറുപടി ബാറ്റിംഗിൽ ശ്രീലങ്കയ്ക്ക് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 167 റൺസെടുക്കാനേ സാധിച്ചുള്ളൂ.

Stories you may like

എന്റെ റൺസ് കൊണ്ട് ടീം ജയിക്കണമായിരുന്നു’; ഹൈദരാബാദിലെ തോൽവിയിൽ നിരാശ തുറന്നുപറഞ്ഞ് സഞ്ജു സാംസൺ

അഭിഷേക് ശർമ്മയും ഇഷാൻ കിഷനും മികച്ച താരങ്ങൾ ; മോശം ദിവസങ്ങൾ ക്രിക്കറ്റിൽ സ്വാഭാവികം: സഞ്ജു സാംസൺ

ഇന്ത്യക്ക് വേണ്ടി യൂസഫ് പഠാനും യുവരാജ് സിംഗും അർദ്ധശതകങ്ങൾ നേടി. ശ്രീലങ്കയ്ക്ക് വേണ്ടി സനത് ജയസൂര്യ (43), ചിന്തക ജയസിംഗെ (40), കൗശല്യ വീരരത്നെ (38) എന്നിവർ പൊരുതിയെങ്കിലും കണിശതയാർന്ന സച്ചിന്റെ ക്യാപ്ടൻസിയും മികച്ച് ബാറ്റിംഗ്- ഫീൽഡിംഗ്- ബൗളിംഗ് മികവും ഇന്ത്യക്ക് ജയമൊരുക്കി.

പതിവിനു വ്യത്യസ്തമായി പതിഞ്ഞ തുടക്കമായിരുന്നു ഇന്ത്യയുടേത്. മൂന്നാം ഓവറിൽ 10 റൺസുമായി സെവാഗ് മടങ്ങി. സെവാഗിനെ ഹെറാത്ത് ക്ലീൻ ബൗൾഡാക്കുകയായിരുന്നു. 7 റൺസെടുത്ത ബദരീനാഥ് ജയസൂര്യയുടെ പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങി പുറത്തായി. റൺ നിരക്ക് ഉയർത്താനുള്ള ശ്രമത്തിനിടെ മഹറൂഫിന്റെ പന്തിൽ 30 റൺസുമായി സച്ചിനും മടങ്ങി.

നാലാം വിക്കറ്റിൽ യുവരാജ്-യൂസഫ് പഠാൻ സഖ്യം ഒന്നിച്ചതോടെ കളിയുടെ ഗതി മാറി. തുടരെ കൂറ്റനടികൾക്ക് പിന്നീട് വീരനാരായണ സിംഗ് സ്റ്റേഡിയം സാക്ഷിയായി. . 41 പന്തുകളിൽ 60 റൺസെടുത്ത യുവരാജിനെ വീരരത്നെ പുറത്താക്കി. 36 പന്തിൽ 62 റൺസെടുത്ത യൂസഫ് പഠാനും 8 റൺസെടുത്ത ഇർഫാൻ പഠാനും ചേർന്ന് ഇന്ത്യൻ സ്കോർ 180 കടത്തി.

മറുപടി ബാറ്റിംഗിൽ ശ്രീലങ്കയ്ക്ക് വേണ്ടി ആദ്യ വിക്കറ്റിൽ ജയസൂര്യ-ദിൽഷൻ സഖ്യം 62 റൺസിന്റെ കൂട്ടുകെട്ടുയർത്തി. ദിൽഷനെ (21) പുറത്താക്കിയ യൂസഫ് പഠാൻ ഇന്ത്യക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചു. ചമര സിൽവ (2), ഉപുൽ തരംഗ (13) എന്നിവരെ ഇർഫാൻ പഠാൻ മടക്കി. 35 പന്തിൽ 43 റൺസ് നേടിയ ജയസൂര്യയെ മടക്കി യൂസഫ് പഠാൻ വീണ്ടും ഇന്ത്യയെ മത്സരത്തിലേക്ക് മടക്കിക്കൊണ്ട് വന്നു.

അഞ്ചാം വിക്കറ്റിൽ ചിന്തക ജയസിംഗെ-കൗസല്യ വീരരത്നെ സഖ്യം ശ്രീലങ്കയ്ക്ക് വീണ്ടും പ്രതീക്ഷ നൽകി. എന്നാൽ 19ആം ഓവറിൽ വീരരത്നെയെ പുറത്താക്കിയ മൻപ്രീത് ഗോണി വീണ്ടും ശ്രീലങ്കയെ പിൻസീറ്റിലേക്ക് കൊണ്ടു പോയി. 15 പന്തുകളിൽ 38 റൺസുമായി വീരരെത്നെ മടങ്ങി. അവസാന ഓവറിൽ ജയിക്കാൻ 24 റൺസ് വേണ്ടിയിരുന്ന ശ്രീലങ്കയ്ക്ക് മുനാഫ് പട്ടേൽ ഒൻപത് റൺസ് മാത്രമേ നൽകിയുള്ളൂ. അവസാന പന്തിൽ മഹറൂഫ് മടങ്ങിയതോടെ ഇന്ത്യ കിരീടത്തിൽ മുത്തമിട്ടു.

36 പന്തിൽ 62 റൺസെടുക്കുകയും നിർണ്ണായകമായ 2 വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്ത യൂസഫ് പഠാനാണ് മാൻ ഓഫ് ദ് മാച്ച്. പരമ്പരയിലുടനീളം മികച്ച ഓൾ റൗണ്ട് പ്രകടനം കാഴ്ചവെച്ച ശ്രീലങ്കൻ ക്യാപ്ടൻ തിലകരെത്നെ ദിൽഷനാണ് മാൻ ഓഫ് ദ് ടൂർണമെന്റ്.

Tags: India LegendsSri Lanka LegendsIndia Wins The ChampionshipRoad Safety World Series
Share16
Tweet
Send
Share

Latest stories from this section

അന്താരാഷ്ട്ര ടി20യിൽ സിക്സർ മഴ തീർത്ത് സഞ്ജു സാംസൺ; അവിസ്മരണീയ നേട്ടത്തിൽ ആറാമത്തെ ഇന്ത്യൻ താരം

അന്താരാഷ്ട്ര ടി20യിൽ സിക്സർ മഴ തീർത്ത് സഞ്ജു സാംസൺ; അവിസ്മരണീയ നേട്ടത്തിൽ ആറാമത്തെ ഇന്ത്യൻ താരം

ആ ഇന്ത്യൻ താരം ഗ്രൗണ്ടിലെത്തിയാൽ പിന്നെ ചെവിക്ക് പണി, സ്വയം കേൾക്കാൻ പോലും കഴിയില്ല: ഹെൻറിച്ച് ക്ലാസ്സെൻ

ആ ഇന്ത്യൻ താരം ഗ്രൗണ്ടിലെത്തിയാൽ പിന്നെ ചെവിക്ക് പണി, സ്വയം കേൾക്കാൻ പോലും കഴിയില്ല: ഹെൻറിച്ച് ക്ലാസ്സെൻ

ഐപിഎൽ ട്രേഡിംഗിൽ വൻ നീക്കം; സൺറൈസേഴ്‌സിലേക്ക് നടരാജന്റെ രാജകീയ തിരിച്ചുവരവ്

ഐപിഎൽ ട്രേഡിംഗിൽ വൻ നീക്കം; സൺറൈസേഴ്‌സിലേക്ക് നടരാജന്റെ രാജകീയ തിരിച്ചുവരവ്

ആർക്കും ക്യാപ് വെക്കാം എപ്പോഴും വെക്കാം, ഇതാണ് ടീമിലെ ഇപ്പോഴത്തെ അവസ്ഥ; അതിനിടയിൽ കിട്ടിയ ബോണസ് ആണ് അവന്റെ ടീമിലേക്കുള്ള എൻട്രി: മുഹമ്മദ് കൈഫ്

260 റൺസ് ലക്ഷ്യമിട്ട് അനാവശ്യ റിസ്ക് വേണ്ട; മധ്യനിര ബാറ്റർമാർക്ക് മുന്നറിയിപ്പുമായി ചേതേശ്വർ പൂജാര

Latest News

‘ഒരു യഥാർത്ഥ ഇന്ത്യക്കാരനാണെങ്കിൽ ഒരിക്കലും ഇങ്ങനെ പെരുമാറില്ല’ ; രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി

രാഹുൽ ഗാന്ധിക്കെതിരെ കടുത്ത അമർഷം രേഖപ്പെടുത്തി സുപ്രീംകോടതി ; പ്രക്ഷോഭ വേളയിലെ പെരുമാറ്റത്തിൽ രാഹുൽ കൃത്യമായ വിശദീകരണം നൽകണമെന്ന് നിർദേശം

എന്റെ റൺസ് കൊണ്ട് ടീം ജയിക്കണമായിരുന്നു’; ഹൈദരാബാദിലെ തോൽവിയിൽ നിരാശ തുറന്നുപറഞ്ഞ് സഞ്ജു സാംസൺ

എന്റെ റൺസ് കൊണ്ട് ടീം ജയിക്കണമായിരുന്നു’; ഹൈദരാബാദിലെ തോൽവിയിൽ നിരാശ തുറന്നുപറഞ്ഞ് സഞ്ജു സാംസൺ

വഖഫ് ഭൂമികളുടെ രജിസ്ട്രേഷൻ സമയപരിധി നീട്ടണമെന്ന് സംസ്ഥാന സർക്കാരും സമസ്തയും; ആവശ്യം തള്ളി സുപ്രീം കോടതി 

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കും മറ്റ് കമ്മീഷണർമാർക്കും നോട്ടീസ് അയക്കാം ; ഇൻഡി സഖ്യത്തിന്റെ ഹർജി പരിഗണിച്ച് സുപ്രീംകോടതി

അഭിഷേക് ശർമ്മയും ഇഷാൻ കിഷനും മികച്ച താരങ്ങൾ ; മോശം ദിവസങ്ങൾ ക്രിക്കറ്റിൽ സ്വാഭാവികം: സഞ്ജു സാംസൺ

അഭിഷേക് ശർമ്മയും ഇഷാൻ കിഷനും മികച്ച താരങ്ങൾ ; മോശം ദിവസങ്ങൾ ക്രിക്കറ്റിൽ സ്വാഭാവികം: സഞ്ജു സാംസൺ

സാക്ഷികളെ ആശയക്കുഴപ്പത്തിലാക്കാൻ രൂപമാറ്റം; മിനി കൂപ്പർ അപകടക്കേസ് പ്രതി ബോസ്റ്റൽ സ്കൂളിൽ സ്വയം മുടിവെട്ടി; നിയമോപദേശത്തിന് പിന്നിലെന്ന് പൊലീസ്

സാക്ഷികളെ ആശയക്കുഴപ്പത്തിലാക്കാൻ രൂപമാറ്റം; മിനി കൂപ്പർ അപകടക്കേസ് പ്രതി ബോസ്റ്റൽ സ്കൂളിൽ സ്വയം മുടിവെട്ടി; നിയമോപദേശത്തിന് പിന്നിലെന്ന് പൊലീസ്

മാസപ്പടി കേസ്: പിണറായി വിജയന്റെ അപ്പീൽ ഹർജി തള്ളി ഹൈക്കോടതി; സർക്കാരിനും തിരിച്ചടി

മാസപ്പടി കേസ്: പിണറായി വിജയന്റെ അപ്പീൽ ഹർജി തള്ളി ഹൈക്കോടതി; സർക്കാരിനും തിരിച്ചടി

55 വർഷത്തെ വായനാനുഭവം: മനോരമ പത്രം ഉപേക്ഷിക്കണോയെന്ന ആശയക്കുഴപ്പത്തിൽ ജോബ് പൊട്ടാസിന്റെ കുറിപ്പ് വൈറലാകുന്നു

55 വർഷത്തെ വായനാനുഭവം: മനോരമ പത്രം ഉപേക്ഷിക്കണോയെന്ന ആശയക്കുഴപ്പത്തിൽ ജോബ് പൊട്ടാസിന്റെ കുറിപ്പ് വൈറലാകുന്നു

പാക് അധീന കശ്മീരിലെ അടിച്ചമർത്തൽ: യു.എന്നിൽ പാകിസ്ഥാനെതിരെ തുറന്നടിച്ച് ഇന്ത്യ

പാക് അധീന കശ്മീരിലെ അടിച്ചമർത്തൽ: യു.എന്നിൽ പാകിസ്ഥാനെതിരെ തുറന്നടിച്ച് ഇന്ത്യ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies