Wednesday, August 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

ലങ്കയെ തകർത്തു, എങ്കിലും ഡബ്ല്യുടിസി പട്ടികയിൽ അഞ്ചാമത് തന്നെ; ഫൈനലിലെത്താൻ ഇന്ത്യയ്ക്ക് മുന്നിലുള്ള സമവാക്യങ്ങൾ ഇങ്ങനെ

by Brave India Desk
Aug 19, 2026, 02:31 pm IST
in Cricket, Sports
Share on Facebook
Tweet
WhatsAppTelegram

ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ 165 റൺസിന്റെ ആധികാരിക ജയം സ്വന്തമാക്കി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (WTC) ഫൈനൽ പ്രതീക്ഷകൾ സജീവമാക്കി ഇന്ത്യ. ഗാലെ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 372 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ലങ്കയെ അവസാന ദിനം 206 റൺസിന് ഇന്ത്യ ഓൾഔട്ടാക്കുകയായിരുന്നു. രണ്ടാം ഇന്നിംഗ്സിൽ 55 റൺസ് വഴങ്ങി 6 വിക്കറ്റും മത്സരത്തിലാകെ 131 റൺസിന് 10 വിക്കറ്റും പിഴുത യുവ സ്പിന്നർ മാനവ് സുതറുടെ മാസ്മരിക ബൗളിംഗാണ് ഇന്ത്യയ്ക്ക് ഗംഭീര വിജയം സമ്മാനിച്ചത്. കളിച്ച ആദ്യ രണ്ട് ടെസ്റ്റുകളിലും തുടർച്ചയായി അഞ്ച് വിക്കറ്റ് നേട്ടം കൊയ്യാനും സുതർക്കായി.

വിജയത്തോടെ ഇന്ത്യയുടെ പോയിന്റ് ശതമാനം (PCT) 48.15-ൽ നിന്ന് 53.33 ആയി ഉയർന്നുവെങ്കിലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്ത് തന്നെ തുടരുകയാണ്. തോൽവിയോടെ ശ്രീലങ്കയുടെ പോയിന്റ് ശതമാനം 33.33 ആയി കുറഞ്ഞ് അവർ ആറാം സ്ഥാനത്ത് തുടരുന്നു. കഴിഞ്ഞ ആഴ്ച ഡാർവിനിൽ നടന്ന മത്സരത്തിൽ നാലാം സ്ഥാനത്തുള്ള ബംഗ്ലാദേശ് കരുത്തരായ ഓസ്ട്രേലിയയെ അട്ടിമറിച്ചതാണ് വലിയ ജയം നേടിയിട്ടും പോയിന്റ് പട്ടികയിൽ സ്ഥാനം മെച്ചപ്പെടുത്താൻ ഇന്ത്യയ്ക്ക് തടസ്സമായത്.

Stories you may like

സുതറുടെ മാന്ത്രിക സ്പിൻ, പന്തിന്റെ വെടിക്കെട്ട്; ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ശ്രീലങ്കയെ മുട്ടുകുത്തിച്ച് ഇന്ത്യ

ലെഗ് സൈഡിൽ സിക്സർ അടിക്കാൻ നോക്ക് സാറ; ജയ്‌സ്വാളിന്റെ വാക് കേട്ട് കലിപൂണ്ട ലങ്കൻ താരത്തിന് പറ്റിയത് വമ്പൻ അബദ്ധം ; ഗാലെയിൽ ഇന്ത്യ ജയത്തിലേക്ക്

നിലവിലെ ഡബ്ല്യുടിസി സൈക്കിളിൽ ഇന്ത്യയ്ക്ക് ഇനി എട്ട് ടെസ്റ്റ് മത്സരങ്ങളാണ് അവശേഷിക്കുന്നത്. ഓഗസ്റ്റ് 23-ന് കൊളംബോയിൽ ആരംഭിക്കുന്ന ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന് ശേഷം നവംബറിൽ ന്യൂസിലാൻഡിനെതിരെ അവരുടെ നാട്ടിൽ രണ്ട് ടെസ്റ്റുകൾ ഇന്ത്യ കളിക്കും. തുടർന്ന് അടുത്ത വർഷം ഐപിഎല്ലിന് മുന്നോടിയായി ഓസ്ട്രേലിയയ്‌ക്കെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പരയ്ക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കും. ഇതിനോടകം കളിച്ച പത്ത് മത്സരങ്ങളിൽ നാലെണ്ണത്തിലും പരാജയപ്പെട്ടതിനാൽ ശുഭ്മൻ ഗില്ലിനും സംഘത്തിനും ശേഷിക്കുന്ന ഓരോ മത്സരവും നോക്കൗട്ട് പോരാട്ടത്തിന് തുല്യമാണ്.

ഫൈനൽ സാധ്യതകൾ സജീവമായി നിലനിർത്താൻ വരാനിരിക്കുന്ന മത്സരങ്ങളിൽ ഭൂരിഭാഗവും ഇന്ത്യയ്ക്ക് വിജയിക്കേണ്ടതുണ്ട്. അവശേഷിക്കുന്ന എട്ട് ടെസ്റ്റുകളിൽ ഏഴിലും വിജയിക്കാനായാൽ ഇന്ത്യയ്ക്ക് 68.52 പോയിന്റ് ശതമാനം സ്വന്തമാക്കാം. എന്നാൽ ആറ് ജയവും രണ്ട് തോൽവിയുമാണ് ഫലമെങ്കിൽ ഇത് 62.96 ആയി കുറയും. പെനാൽറ്റി പോയിന്റുകൾ ഒന്നും ലഭിക്കാതിരുന്നാൽ മാത്രമേ ഈ കണക്കുകൂട്ടലുകൾ സാധ്യമാകൂ എന്നതിനാൽ, ഇനി വരുന്ന മത്സരങ്ങളിൽ പിഴവുകൾ വരുത്താതെ മുന്നേറുക എന്നത് ഗിൽ പടയ്ക്ക് അതീവ നിർണായകമാണ്.

Tags: India Vs Srilanka
Share
Tweet
SendShare

Latest stories from this section

ക്രിക്കറ്റിന് പിന്നാലെ ഫുട്ബോളിലും സഞ്ജു മാജിക്; സഹതാരങ്ങൾക്കൊപ്പം പന്തുതട്ടി താരം; ഇരട്ട ഗോളുകളോടെ ആഘോഷം; വീഡിയോ വൈറൽ

ക്രിക്കറ്റിന് പിന്നാലെ ഫുട്ബോളിലും സഞ്ജു മാജിക്; സഹതാരങ്ങൾക്കൊപ്പം പന്തുതട്ടി താരം; ഇരട്ട ഗോളുകളോടെ ആഘോഷം; വീഡിയോ വൈറൽ

ഇന്ത്യ കുറച്ചുകൂടി നേരത്തെ ഡിക്ലയർ ചെയ്യണമായിരുന്നു; മഴ പെയ്താൽ അത് തിരിച്ചടിയാകും; നിർണായക നിരീക്ഷണവുമായി ചേതേശ്വർ പൂജാര

ഇന്ത്യ കുറച്ചുകൂടി നേരത്തെ ഡിക്ലയർ ചെയ്യണമായിരുന്നു; മഴ പെയ്താൽ അത് തിരിച്ചടിയാകും; നിർണായക നിരീക്ഷണവുമായി ചേതേശ്വർ പൂജാര

ടെസ്റ്റിലെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പർ പന്ത് തന്നെ; എം.എസ് ധോണിയെയും കടത്തിവെട്ടുന്ന പ്രതിഭയെന്ന് ദൊഡ്ഡ ഗണേഷ്

ടെസ്റ്റിലെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പർ പന്ത് തന്നെ; എം.എസ് ധോണിയെയും കടത്തിവെട്ടുന്ന പ്രതിഭയെന്ന് ദൊഡ്ഡ ഗണേഷ്

പന്തിന്റെ വെടിക്കെട്ടും ബൗളർമാരുടെ തീപ്പൊരിയും; ഗാലെയിൽ ഇന്ത്യൻ ഷോ; അവസാന ദിനം ലങ്കയെ കാത്തിരിക്കുന്നത് കടുത്ത പരീക്ഷണം

പന്തിന്റെ വെടിക്കെട്ടും ബൗളർമാരുടെ തീപ്പൊരിയും; ഗാലെയിൽ ഇന്ത്യൻ ഷോ; അവസാന ദിനം ലങ്കയെ കാത്തിരിക്കുന്നത് കടുത്ത പരീക്ഷണം

Latest News

കുട്ടികളെ പ്രകോപിപ്പിക്കരുത് ബോധവൽക്കരിക്കൂ, തെറ്റിദ്ധാരണകൾ തിരുത്തണം’:എംപിമാർക്ക്  നിർദ്ദേശവുമായി പ്രധാനമന്ത്രി 

താരീഖ് റഹ്മാന് നൽകുക അവിസ്മരണീയ സ്വീകരണം’; ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദർശനത്തിൽ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി മോദി!

ഹാഫിസ് സയീദ് കശ്മീരിലേക്ക് അയച്ചത് പതിനായിരത്തോളം ഭീകരരെ; പാക് മതപണ്ഡിതന്റെ വെളിപ്പെടുത്തൽ പുറത്ത്

ഹാഫിസ് സയീദ് കശ്മീരിലേക്ക് അയച്ചത് പതിനായിരത്തോളം ഭീകരരെ; പാക് മതപണ്ഡിതന്റെ വെളിപ്പെടുത്തൽ പുറത്ത്

മൂന്നാമത്തെ കുട്ടിക്ക് പ്രസവാവധി ഒരു വർഷം; വനിതാ സർക്കാർ ജീവനക്കാർക്ക് ആശ്വാസമായി തമിഴ്നാട് സർക്കാരിന്റെ സുപ്രധാന പ്രഖ്യാപനം

മൂന്നാമത്തെ കുട്ടിക്ക് പ്രസവാവധി ഒരു വർഷം; വനിതാ സർക്കാർ ജീവനക്കാർക്ക് ആശ്വാസമായി തമിഴ്നാട് സർക്കാരിന്റെ സുപ്രധാന പ്രഖ്യാപനം

മലേഷ്യയിൽ നിന്നും വൻ വേട്ട! ബംബീഹ ഗാംഗിന്റെ മൂന്ന് പേരെ നാടുകടത്തി; ഇന്ദിരാഗാന്ധി എയർപോർട്ടിൽ വെച്ച് പോലീസിന്റെ സർപ്രൈസ് അറസ്റ്റ്!

മലേഷ്യയിൽ നിന്നും വൻ വേട്ട! ബംബീഹ ഗാംഗിന്റെ മൂന്ന് പേരെ നാടുകടത്തി; ഇന്ദിരാഗാന്ധി എയർപോർട്ടിൽ വെച്ച് പോലീസിന്റെ സർപ്രൈസ് അറസ്റ്റ്!

ലങ്കയെ തകർത്തു, എങ്കിലും ഡബ്ല്യുടിസി പട്ടികയിൽ അഞ്ചാമത് തന്നെ; ഫൈനലിലെത്താൻ ഇന്ത്യയ്ക്ക് മുന്നിലുള്ള സമവാക്യങ്ങൾ ഇങ്ങനെ

ലങ്കയെ തകർത്തു, എങ്കിലും ഡബ്ല്യുടിസി പട്ടികയിൽ അഞ്ചാമത് തന്നെ; ഫൈനലിലെത്താൻ ഇന്ത്യയ്ക്ക് മുന്നിലുള്ള സമവാക്യങ്ങൾ ഇങ്ങനെ

സുതറുടെ മാന്ത്രിക സ്പിൻ, പന്തിന്റെ വെടിക്കെട്ട്; ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ശ്രീലങ്കയെ മുട്ടുകുത്തിച്ച് ഇന്ത്യ

സുതറുടെ മാന്ത്രിക സ്പിൻ, പന്തിന്റെ വെടിക്കെട്ട്; ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ശ്രീലങ്കയെ മുട്ടുകുത്തിച്ച് ഇന്ത്യ

ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിൽ രഹസ്യമായി പാക് മണ്ണിലേക്ക് ബംഗ്ലാദേശ് ചാരസംഘം; പുകമറയായി നയതന്ത്ര ചർച്ചകൾ!

ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിൽ രഹസ്യമായി പാക് മണ്ണിലേക്ക് ബംഗ്ലാദേശ് ചാരസംഘം; പുകമറയായി നയതന്ത്ര ചർച്ചകൾ!

ലെഗ് സൈഡിൽ സിക്സർ അടിക്കാൻ നോക്ക് സാറ; ജയ്‌സ്വാളിന്റെ വാക് കേട്ട് കലിപൂണ്ട ലങ്കൻ താരത്തിന് പറ്റിയത് വമ്പൻ അബദ്ധം ; ഗാലെയിൽ ഇന്ത്യ ജയത്തിലേക്ക്

ലെഗ് സൈഡിൽ സിക്സർ അടിക്കാൻ നോക്ക് സാറ; ജയ്‌സ്വാളിന്റെ വാക് കേട്ട് കലിപൂണ്ട ലങ്കൻ താരത്തിന് പറ്റിയത് വമ്പൻ അബദ്ധം ; ഗാലെയിൽ ഇന്ത്യ ജയത്തിലേക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies