Wednesday, August 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

ടെസ്റ്റിലെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പർ പന്ത് തന്നെ; എം.എസ് ധോണിയെയും കടത്തിവെട്ടുന്ന പ്രതിഭയെന്ന് ദൊഡ്ഡ ഗണേഷ്

by Brave India Desk
Aug 19, 2026, 11:08 am IST
in Cricket, Sports
Share on Facebook
Tweet
WhatsAppTelegram

ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ തകർപ്പൻ വെടിക്കെട്ട് പ്രകടനത്തിന് പിന്നാലെ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്തിനെ പ്രശംസകൊണ്ട് മൂടി മുൻ ഇന്ത്യൻ പേസർ ദൊഡ്ഡ ഗണേഷ്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പർ ബാറ്ററാണ് റിഷഭ് പന്തെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. ഗാലെ ടെസ്റ്റിന്റെ നാലാം ദിനത്തിൽ നിർണായക ഘട്ടത്തിൽ ക്രീസിലെത്തി 69 പന്തിൽ 66 റൺസ് അടിച്ചുകൂട്ടിയ പന്തിന്റെ ബാറ്റിംഗ് മികവിലാണ് ലങ്കയ്ക്ക് മുന്നിൽ 372 റൺസിന്റെ പടുകൂറ്റൻ വിജയലക്ഷ്യം ഉയർത്താൻ ഇന്ത്യയ്ക്ക് സാധിച്ചത്.

ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് 193 റൺസിൽ അവസാനിച്ചപ്പോൾ അർദ്ധസെഞ്ചുറി തികച്ച ഒരേയൊരു ബാറ്ററും പന്തായിരുന്നു. രണ്ട് സിക്സറുകൾ ഉൾപ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്. ഇതോടെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ 100 സിക്സറുകൾ പൂർത്തിയാക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന സുവർണ്ണ റെക്കോർഡും പന്ത് സ്വന്തമാക്കിയിരുന്നു. മത്സരത്തിന്റെ അഞ്ചാം ദിനത്തിൽ ഇന്ത്യ വിജയത്തിലേക്ക് നീങ്ങുന്നതിനിടെ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ദൊഡ്ഡ ഗണേഷ് പന്തിനെക്കുറിച്ചുള്ള തന്റെ നിരീക്ഷണം പങ്കുവെച്ചത്. ഭൂതകാലത്തെ ഓർമ്മകൾ മികച്ചതാണെങ്കിലും ടെസ്റ്റ് ഫോർമാറ്റിൽ പന്തിനേക്കാൾ മികച്ചൊരു വിക്കറ്റ് കീപ്പർ ബാറ്റർ ഇന്ത്യയ്ക്ക് ഉണ്ടായിട്ടില്ലെന്നും, 50 ടെസ്റ്റുകളിലെ അദ്ദേഹത്തിന്റെ കരിയർ ഉണ്ടാക്കിയ ഇംപാക്റ്റും ബാറ്റ് കൊണ്ട് ഇന്ത്യയ്ക്ക് സമ്മാനിച്ച വിജയങ്ങളും മുൻകാലത്തെ ഇതിഹാസ താരങ്ങൾക്ക് തുല്യമാണെന്നും അദ്ദേഹം കുറിച്ചു.

Stories you may like

ക്രിക്കറ്റിന് പിന്നാലെ ഫുട്ബോളിലും സഞ്ജു മാജിക്; സഹതാരങ്ങൾക്കൊപ്പം പന്തുതട്ടി താരം; ഇരട്ട ഗോളുകളോടെ ആഘോഷം; വീഡിയോ വൈറൽ

ഇന്ത്യ കുറച്ചുകൂടി നേരത്തെ ഡിക്ലയർ ചെയ്യണമായിരുന്നു; മഴ പെയ്താൽ അത് തിരിച്ചടിയാകും; നിർണായക നിരീക്ഷണവുമായി ചേതേശ്വർ പൂജാര

ടെസ്റ്റ് ഫോർമാറ്റിൽ റിഷഭ് പന്ത് ഒരു പ്രതിഭയാണെന്നും ടെസ്റ്റ് ക്രിക്കറ്റിലെ ഒരു ‘ചീറ്റ് കോഡ്’ തന്നെയാണ് താരമെന്നും ഗണേഷ് കൂട്ടിച്ചേർത്തു. ഇന്ത്യക്കായി ടെസ്റ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടിയ വിക്കറ്റ് കീപ്പറെന്ന റെക്കോർഡ് ഇതിനോടകം 8 സെഞ്ചുറികളോടെ പന്തിന്റെ പേരിലാണ്. എം.എസ് ധോണിയെക്കാൾ രണ്ട് സെഞ്ചുറികൾ അധികം നേടിയ പന്ത്, 51 ടെസ്റ്റുകളിൽ നിന്നായി 43.59 ശരാശരിയിൽ 3,662 റൺസ് സ്കോർ ചെയ്തിട്ടുണ്ട്.

കൂടാതെ 74.21 എന്ന തകർപ്പൻ സ്ട്രൈക്ക് റേറ്റിൽ ബാറ്റ് വീശുന്ന പന്ത് ഇന്ത്യക്ക് പുറത്ത് കളിച്ച 35 മത്സരങ്ങളിൽ 41-ലധികം ശരാശരിയും നിലനിർത്തുന്നുണ്ട്. ധോണിക്കും സയ്യിദ് കിർമാനിക്കും പിന്നിലായി ടെസ്റ്റിൽ വിക്കറ്റ് കീപ്പിംഗ് ഡിസ്മിസലുകളിൽ മൂന്നാം സ്ഥാനത്തും പന്തുണ്ട്. എതിർ ടീമുകളുടെ കൈകളിൽ നിന്ന് മത്സരങ്ങളെ തങ്ങളുടെ പക്ഷത്തേക്ക് തിരിച്ചുപിടിക്കുന്ന പന്തിന്റെ അസാധാരണ കഴിവിനെ ചൂണ്ടിക്കാട്ടിയാണ് ഗണേഷ് താരത്തെ വാനോളം പുകഴ്ത്തിയത്.

Tags: India Vs Srilanka
Share
Tweet
SendShare

Latest stories from this section

പന്തിന്റെ വെടിക്കെട്ടും ബൗളർമാരുടെ തീപ്പൊരിയും; ഗാലെയിൽ ഇന്ത്യൻ ഷോ; അവസാന ദിനം ലങ്കയെ കാത്തിരിക്കുന്നത് കടുത്ത പരീക്ഷണം

പന്തിന്റെ വെടിക്കെട്ടും ബൗളർമാരുടെ തീപ്പൊരിയും; ഗാലെയിൽ ഇന്ത്യൻ ഷോ; അവസാന ദിനം ലങ്കയെ കാത്തിരിക്കുന്നത് കടുത്ത പരീക്ഷണം

ഞാൻ പറഞ്ഞിട്ടല്ലേ സഞ്ജുവിനെ ചെന്നൈ സ്വന്തമാക്കിയത്; തിരിഞ്ഞുനോക്കി സഞ്ജു, ഞെട്ടി ലാലേട്ടൻ; സോഷ്യൽ മീഡിയ ഇളക്കിമറിച്ച് പുതിയ വീഡിയോ

ഞാൻ പറഞ്ഞിട്ടല്ലേ സഞ്ജുവിനെ ചെന്നൈ സ്വന്തമാക്കിയത്; തിരിഞ്ഞുനോക്കി സഞ്ജു, ഞെട്ടി ലാലേട്ടൻ; സോഷ്യൽ മീഡിയ ഇളക്കിമറിച്ച് പുതിയ വീഡിയോ

ടെസ്റ്റിൽ 100 സിക്സറുകൾ; ചരിത്രമെഴുതി റിഷഭ് പന്ത്; സ്വന്തമാക്കിയത് വമ്പൻ നേട്ടം; ഇന്ത്യ ഡ്രൈവിംഗ് സീറ്റിൽ

ടെസ്റ്റിൽ 100 സിക്സറുകൾ; ചരിത്രമെഴുതി റിഷഭ് പന്ത്; സ്വന്തമാക്കിയത് വമ്പൻ നേട്ടം; ഇന്ത്യ ഡ്രൈവിംഗ് സീറ്റിൽ

17 കായിക പ്രതിഭകൾക്ക് അർജുന പുരസ്കാരം; മലയാളി താരം ട്രീസ ജോളിക്കും ഗായത്രി ഗോപിചന്ദിനും അഭിമാന നേട്ടം!

17 കായിക പ്രതിഭകൾക്ക് അർജുന പുരസ്കാരം; മലയാളി താരം ട്രീസ ജോളിക്കും ഗായത്രി ഗോപിചന്ദിനും അഭിമാന നേട്ടം!

Latest News

‘ചെങ്കൊടിയും രാഷ്ട്രീയവും 13 കാരന്റെ വിഷയമല്ല, സിയാൻ കുട്ടിയാവണം’; ‘കുട്ടി സഖാവി’നെതിരെ പടയൊരുക്കി എപി സമസ്ത!

‘ചെങ്കൊടിയും രാഷ്ട്രീയവും 13 കാരന്റെ വിഷയമല്ല, സിയാൻ കുട്ടിയാവണം’; ‘കുട്ടി സഖാവി’നെതിരെ പടയൊരുക്കി എപി സമസ്ത!

ഹോർമുസ് കടലിടുക്കിൽ യുഎസിന് മേൽക്കൈ; ഇറാന് നിയന്ത്രണം നഷ്ടപ്പെടുന്നുവെന്ന് സൂചന; ഒമാൻ പാതയിലൂടെ സഞ്ചരിച്ച് 80 ശതമാനത്തിലധികം കപ്പലുകൾ

ഹോർമുസ് കടലിടുക്കിൽ യുഎസിന് മേൽക്കൈ; ഇറാന് നിയന്ത്രണം നഷ്ടപ്പെടുന്നുവെന്ന് സൂചന; ഒമാൻ പാതയിലൂടെ സഞ്ചരിച്ച് 80 ശതമാനത്തിലധികം കപ്പലുകൾ

ഹൃദ്രോഗം; ചർമ്മം കാണിക്കും ലക്ഷണങ്ങൾ; അടുത്തറിയാം സൂചനകളെ

ഹാർട്ട് അറ്റാക്ക് അപ്രതീക്ഷിതമല്ല! 99% കേസുകൾക്കും പിന്നിൽ അറിയാതെ പോകുന്ന 4 കാരണം; മുന്നറിയിപ്പുമായി ഹൈദരാബാദ് അപ്പോളോയിലെ വിദഗ്ധ ഡോക്ടർ!

ക്രിക്കറ്റിന് പിന്നാലെ ഫുട്ബോളിലും സഞ്ജു മാജിക്; സഹതാരങ്ങൾക്കൊപ്പം പന്തുതട്ടി താരം; ഇരട്ട ഗോളുകളോടെ ആഘോഷം; വീഡിയോ വൈറൽ

ക്രിക്കറ്റിന് പിന്നാലെ ഫുട്ബോളിലും സഞ്ജു മാജിക്; സഹതാരങ്ങൾക്കൊപ്പം പന്തുതട്ടി താരം; ഇരട്ട ഗോളുകളോടെ ആഘോഷം; വീഡിയോ വൈറൽ

ഇന്ത്യ കുറച്ചുകൂടി നേരത്തെ ഡിക്ലയർ ചെയ്യണമായിരുന്നു; മഴ പെയ്താൽ അത് തിരിച്ചടിയാകും; നിർണായക നിരീക്ഷണവുമായി ചേതേശ്വർ പൂജാര

ഇന്ത്യ കുറച്ചുകൂടി നേരത്തെ ഡിക്ലയർ ചെയ്യണമായിരുന്നു; മഴ പെയ്താൽ അത് തിരിച്ചടിയാകും; നിർണായക നിരീക്ഷണവുമായി ചേതേശ്വർ പൂജാര

എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി ഡി വൈ എഫ് ഐ നേതാവും സംഘവും പിടിയിൽ; വൻ ലഹരിവേട്ടയുമായി തൊടുപുഴ പോലീസ്!

എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി ഡി വൈ എഫ് ഐ നേതാവും സംഘവും പിടിയിൽ; വൻ ലഹരിവേട്ടയുമായി തൊടുപുഴ പോലീസ്!

ടെസ്റ്റിലെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പർ പന്ത് തന്നെ; എം.എസ് ധോണിയെയും കടത്തിവെട്ടുന്ന പ്രതിഭയെന്ന് ദൊഡ്ഡ ഗണേഷ്

ടെസ്റ്റിലെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പർ പന്ത് തന്നെ; എം.എസ് ധോണിയെയും കടത്തിവെട്ടുന്ന പ്രതിഭയെന്ന് ദൊഡ്ഡ ഗണേഷ്

തീർത്ഥാടനത്തിന് വന്നാൽ അത് ചെയ്തിട്ട് പോകണം: പിച്ചയെടുക്കരുതെന്ന്  സൗദി,പ്ലീസ് നാണം കെടുത്തരുതെന്ന് പാകിസ്താൻ

തീർത്ഥാടനത്തിന് വന്നാൽ അത് ചെയ്തിട്ട് പോകണം: പിച്ചയെടുക്കരുതെന്ന് സൗദി,പ്ലീസ് നാണം കെടുത്തരുതെന്ന് പാകിസ്താൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies