ചങ്ങനാശേരി: ശബരിമല വിഷയത്തില്‍ ഇടതുവിമര്‍ശനം അതിരുകടക്കുന്നുവെന്ന് എന്‍എസ്എസ്. രാഷ്ട്രീയനിലപാടിന്റെ പേരിലല്ല ശബരിമല വിഷയത്തില്‍ എന്‍എസ്എസ് ഇറങ്ങിത്തിരിച്ചത്. പാര്‍ലമെന്റി മോഹങ്ങള്‍ എന്‍എസ്എസിനോ നേതാക്കള്‍ക്കോ ഇല്ലെന്നും ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞു.
വിശ്വാസം, ആചാരം എന്നിവ സംരക്ഷിക്കാന്‍ മറക്കുന്നവര്‍ക്ക് തിരിച്ചടിയുണ്ടാകും. വിശ്വാസം സംരക്ഷിക്കുന്നവര്‍ക്കൊപ്പമാണ് എന്നും എന്‍എസ്എസ്. അതില്‍ രാഷ്ട്രീയം കാണുന്നില്ല. ഇടതു വിമര്‍ശനങ്ങളെ തളളിക്കളയുന്നുവെന്നും ജി.സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post