ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് കനത്ത തിരിച്ചടിയായി ഡല്‍ഹിക്കുമേല്‍ കേന്ദ്ര സര്‍ക്കാരിന് കൂടുതല്‍ അധികാരം നല്കുന്ന ബില്‍ ലോക്സഭ പാസാക്കി. ദി ഗവണ്മെന്റ് ഓഫ് നാഷനല്‍ കാപിറ്റല്‍ ടെറിട്ടറി ഓഫ് ഡല്‍ഹി എന്ന ബില്‍ ഇനി രാജ്യ സഭയും പാസാകേണ്ടതുണ്ട്. പുതി നിയമപ്രകാരം ഡല്‍ഹിയില്‍ രാജ്യത്തെ മറ്റ് നഗരങ്ങളെ അപേക്ഷിച്ച് കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയായി ലഫ്റ്റനന്റ് ഗവര്‍ണകര്‍ക്ക് കൂടുതല്‍ അധികാരം ഉണ്ടായിരിക്കും. കഴിഞ്ഞയാഴ്ചയാണ് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്.
ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാരും ലഫ്റ്റനന്റ് ഗവര്‍ണറും തമ്മിലുള്ള തര്‍ക്കത്തില്‍ സുപ്രിം കോടതി ഇടപെട്ട് മൂന്നു വര്‍ഷത്തിനകമാണ് കേന്ദ്ര സര്‍ക്കാര്‍ ഈ ബില്‍ കൊണ്ടുവന്നത്. ഡല്‍ഹി സര്‍ക്കാരിന്റെയും ലഫ്റ്റനന്റ് ഗവര്‍ണറുടെയും ഉത്തരവാദിത്വങ്ങള്‍ ബില്‍ കൃത്യമായി നിര്‍വചിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നത്.
Discussion about this post