ശ്രീനഗര്‍: ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് നല്‍കിയെന്ന് ആരോപിച്ച് കശ്മീരിലെ പി.ഡി.പി നേതാവ് വഹീദുറഹ്മാന് പര്‍റക്കും മറ്റു രണ്ടു പേര്‍ക്കുമെതിരെ എന്‍.ഐ.എ കുറ്റപത്രം നല്കി. കശ്മീരില്‍ തീവ്രവാദ-രാഷ്ട്രീയ പാര്‍ട്ടിബന്ധം നിലനിര്‍ത്തിക്കൊണ്ടു പോവുന്നതില്‍ മുഖ്യപങ്ക് വഹിച്ച യുവ നേതാവാണ് പര്റയെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
പര്റക്ക് പുറമെ ശഹീന്‍ അഹമദ് ലോണ്‍, തഫസ്സുല്‍ ഹുസൈന് പരിമൂ എന്നിവര്‍ക്കെതിരെയാണ് യു.എ.പി.എ അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി അന്വേഷണ ഏജന്‍സി പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
2020 ജനുവരി 11ന് ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍മാരോടൊപ്പം സഞ്ചരിക്കുകയായിരുന്ന ഡി.എസ്.പി ദേവേന്ദര്‍ സിങ് അറസ്റ്റിലായ കേസിലാണ് വഹീദുറഹ്മാന് പര്റയടക്കമുള്ളവര്ക്കെതിരെ എന്‍.ഐ.എ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചത്. പി.ഡി.പി നേതാവ് മെഹ്ബൂബ മുഫ്തിയുടെ അടുത്തയാളാണ് പര്റ. ഇയാെള കഴിഞ്ഞ വര്‍ഷം നവംബറിലാണ് എന്‍.ഐ.എ അറസ്റ്റ് ചെയ്യുന്നത്.
Discussion about this post