ഡൽഹി: ഇസ്ലാമിക് ബാങ്കിംഗ് ഇന്ത്യയിലും നടപ്പിലാക്കണമെന്ന് മുസ്ലീം ലീഗ് എം പി ഇ ടി മുഹമ്മദ് ബഷീർ. ഇന്ത്യയിൽ ദേശീയ ബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ട് പാർലമെന്റിൽ നടന്ന ചർച്ചയിലാണ് ഇ ടി മുഹമ്മദ് ബഷീർ ഈ ആവശ്യം ഉന്നയിച്ചത്.
വികസിത രാജ്യങ്ങളായ ജര്‍മനി, യുകെ, യുഎസ്, ഫ്രാന്‍സ്, സിങ്കപ്പൂര്‍, മിഡില്‍ ഈസ്റ്റ്, സൗത്ത് ഈസ്റ്റ്, യൂറോപ്പ് എന്നിവടിങ്ങളില്‍ എല്ലാം തന്നെ വിജയകരമായി പരീക്ഷിച്ച ഇസ്ലാമിക് ബാങ്കിംഗ് സംവിധാനത്തെ മുന്‍ ആര്‍ബിഐ ഗവര്‍ണറും മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗുമെല്ലാം പ്രകീർത്തിച്ചിരുന്നുവെന്നും മുഹമ്മദ് ബഷീർ പറഞ്ഞു. സാമ്പത്തിക വിദഗ്ധന്മാരും ഈ ബാങ്കിംഗ് സംവിധാനം അംഗീകരിച്ചതാണെന്നും ബഷീർ പറഞ്ഞു.
ഇത്തരം രാജ്യങ്ങളോട് നയതന്ത്ര ബന്ധം കാത്ത് സൂക്ഷിക്കുന്ന രാജ്യമാണ് ഇന്ത്യ. ഇസ്‌ലാമിക് ബാങ്കിംഗ് നിലവിൽ വന്നിട്ടുള്ള മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ ധനസ്ഥിതിയിൽ വൻകിട രാജ്യങ്ങൾക്ക് ഇടപെടൽ നടത്താൻ നിലവിൽ സാധിക്കുന്നില്ലെന്നും ഇ ടി മുഹമ്മദ് ബഷീർ പറഞ്ഞു.









