തൃശ്ശൂര്‍: ശബരിമല തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമല്ല അത് വൈകാരിക വിഷയമാണെന്ന് തൃശ്ശൂരിലെ എന്‍.ഡി.എ. സ്ഥാനാര്‍ഥി സുരേഷ് ഗോപി. സുപ്രീം കോടതി വിധി ആയുധമാക്കി എന്ത് തോന്നിവാസമാണ് കാണിച്ചതെന്ന് എല്ലാവര്ക്കും അറിയാമെന്നും, ആ തോന്നിവാസികളെ ജനാധിപത്യ രീതിയില്‍ വകവരുത്തണമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലത്തിലെ പ്രചാരണത്തിനെത്തിയ സുരേഷ് ഗോപി ക്ഷേത്രദര്‍ശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ചപ്പോളാണ് ഇത് പറഞ്ഞത്.
“ശബരിമല്ല പ്രചാരണ വിഷയമല്ല, അത് വികാര വിഷയമാണ്. ആ വികാരം പേറുന്നവരില്‍ ഹിന്ദുക്കളല്ല കൂടുതല്‍. എല്ലാവര്ക്കും ഒരു ഭയപ്പാടുണ്ട്. അത് കഴിഞ്ഞപ്പോള്‍ വിവിധ ക്രിസ്തീയ സഭകളില്‍ ആ ഭയപ്പാട് കണ്ടു. സുപ്രീം കോടതി എന്താണ് പറഞ്ഞതെന്നും അതിനെ മറികടന്ന് അതൊരു ആയുധമാക്കി എന്ത് തോന്നിവാസമാണ് കാണിച്ചതെന്നും എല്ലാവര്ക്കും അറിയാവുന്നതാണ്. ആ തോന്നിവാസികളെ വകവരുത്തണം. ജനാധിപത്യരീതിയില്‍ തന്നെ വകവരുത്തണം”; സുരേഷ് ഗോപി പറഞ്ഞു.
.
Discussion about this post