തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബിജെപി മികച്ച നേട്ടമുണ്ടാക്കുമെന്ന് സർവേ ഫലം. ബിജെപിയ്ക്ക് കേരളത്തിൽ വോട്ടിലും സീറ്റിലും വൻ വർദ്ധനവുണ്ടാകുമെന്ന് മനോരമ ന്യൂസ്–വിഎംആര്‍ അഭിപ്രായ സര്‍വേ ഫലം വ്യക്തമാക്കുന്നു.
ബിജെപിക്ക് സംസ്ഥാനത്ത് 3 സീറ്റ് ലഭിക്കുമെന്നാണ് സർവേ പറയുന്നത്. എൻഡിഎയുടെ വോട്ട് വിഹിതം 16.46 ശതമാനമായിരികുമെന്നും സർവേ ഫലം പറയുന്നു. മഞ്ചേശ്വരം, നേമം, തിരുവനന്തപുരം മണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർത്ഥികൾ വിജയിക്കുമെന്നാണ് സർവേ ഫലം വ്യക്തമാക്കുന്നത്.
പൂഞ്ഞാറിൽ മുന്നണി സ്ഥാനാർത്ഥികളെ തറ പറ്റിച്ച് പി സി ജോർജ്ജ് വീണ്ടും വിജയിക്കും. ശബരിമല തിരഞ്ഞെടുപ്പ് വിഷയമാണെന്ന് സർവേയിൽ പങ്കെടുത്ത 43 ശതമാനം പേർ അഭിപ്രായപ്പെട്ടു. സ്വർണ്ണക്കടത്ത് കേസിൽ സംസ്ഥാന സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്ന് സർവേയിൽ പങ്കെടുത്ത 39 ശതമാനം പേർ അഭിപ്രായപ്പെട്ടു.
സംസ്ഥാനത്ത് ഭരണത്തുടർച്ചയുണ്ടാകുമെന്നും 82 സീറ്റുകൾ വരെ നേടി ഇടത് മുന്നണി അധികാരം നിലനിർത്തുമെന്നും മനോരമ ന്യൂസ്- വി എം ആർ സർവേയിൽ പറയുന്നു.
Discussion about this post