കൊച്ചി: ഇരട്ടവോട്ടുള്ളവരെ വിലക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇരട്ട വോട്ടുള്ളവരെ വോട്ട് ചെയ്യുന്നതിൽ നിന്നും വിലക്കണം എന്നതാണ് ഹർജിയിലെ ആവശ്യം. ഗുരുതരമായ സംഭവത്തില്‍ കോടതി അടിയന്തരമായി ഇടപെടണമെന്നും ക്രമക്കേടിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രോസിക്യൂഷന് നടപടി വേണമെന്നുമാണ് പ്രതിപക്ഷ നേതാവിന്റെ ആവശ്യം.
അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ച സാഹചര്യത്തില്‍ ഇരട്ടവോട്ടുകള്‍ മരവിപ്പിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് പരിമിതികളുണ്ട്. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. വിഷയവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് അഞ്ചു വട്ടം കത്തയച്ചിട്ടും നടപടിയുണ്ടായില്ലെന്നും പ്രതിപക്ഷ നേതാവ് ഹര്‍ജിയില്‍ ആരോപിക്കുന്നു.
സംസ്ഥാനത്തെ 131 നിയമസഭാ മണ്ഡലങ്ങളിലായി ഇരട്ട/വ്യാജ വോട്ടുകളായി 4,34,042 വോട്ടുകൾ ഉണ്ടെന്ന് പ്രതിപക്ഷ നേതാവ് കണ്ടെത്തിയിരുന്നു.
Discussion about this post