കൊല്ലം: കടലിന്റെ മക്കളുടെ അന്നം മുടക്കാന്‍ കടല്‍ അമേരിക്കന്‍ കമ്പനിക്ക് വില്ക്കാന് ശ്രമിച്ച മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും ഇതിനെതിരെ കൊല്ലം രൂപത ഇറക്കിയ ഇടയ ലേഖനത്തില്‍ പറഞ്ഞിരിക്കുന്നത് നൂറു ശതമാനം ശരിയാണന്നും കെപിസിസി വൈസ് പ്രസിഡണ്ട് ഡോ. ശൂരനാട് രാജശേഖരന്.
കൊല്ലം ലാറ്റിന്‍ രൂപതയുടെ അഭിവന്ദ്യ പിതാവ് ഡോ. പോള്‍ ആന്റണി മുല്ലശ്ശേരി പ്രസ്തുത വിഷയം നന്നായി പഠിച്ച് ഇറക്കിയ ഇടയ ലേഖനത്തിനെതിരെ മുഖ്യമന്ത്രി ഉറഞ്ഞ് തുള്ളുന്നത് കണ്ടു. മുഖ്യമന്ത്രിയുടെ ഉറഞ്ഞ് തുള്ളല്‍ ക്ലിഫ് ഹൗസില്‍ മതി, മുല്ലശ്ശേരി പിതാവിനോട് വേണ്ട. അറിവിന്റെയും ലാളിത്യത്തിന്റെയും വിനയത്തിന്റെയും ആള്‍രൂപമാണ് മുല്ലശ്ശേരി പിതാവ്. ജാതി മത ഭേദമില്ലാതെ കൊല്ലം ജനത ബഹുമാനിക്കുന്ന മുല്ലശ്ശേരി പിതാവിനെതിരെയുള്ള പിണറായിയുടെ പ്രതികരണം ഒരു മുഖ്യമന്ത്രിക്ക് ചേര്‍ന്നതല്ലെന്നും ശൂരനാട് പറഞ്ഞു
പ്രതിപക്ഷ നേതാവ് ഈ വിഷയം പുറത്തുകൊണ്ട് വന്നില്ലായിരുന്നുവെങ്കില്‍ 5239 കോടിയുടെ ആഴ കടല്‍ കൊള്ള നടക്കുമായിരുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന വന്കൊള്ളയായിരുന്നു ആഴ കടല്‍ കൊള്ള എന്ന് തെളിവ് സഹിതം പുറത്ത് വന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം മുഖ്യമന്ത്രിയുടെ ഓഫിസാണ് ഈ കൊള്ളക്ക് ചുക്കാന്‍ പിടിച്ചത്. കടല്‍ പോലും വില്ക്കാന് ശ്രമിച്ച മുഖ്യമന്ത്രി എന്നാവും പിണറായി കേരള ചരിത്രത്തില്‍ അറിയപ്പെടുന്നത്-ശൂരനാട് പറഞ്ഞു.
Discussion about this post