ഡൽഹി: രാജ്യമെമ്പാടുമുള്ള ജനങ്ങൾക്ക് ഹോളി ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര മന്ത്രിമാരും. പുതിയ ഊർജ്ജവും ആവേശവും നൽകുന്ന ഉത്സവമാണ് ഹോളിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
“ഏവർക്കും സന്തോഷകരമായ ഹോളി ആശംസിക്കുന്നു. സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും പൊട്ടിച്ചിരികളുടെയും ഉത്സവമായ ഹോളി എല്ലാവരുടെ ജീവിതങ്ങളിലും പുതിയ ആവേശവും ഊർജ്ജവും നിറയ്ക്കട്ടെ“. പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
കേന്ദ്ര മന്ത്രിമാരായ രാജ്നാഥ് സിംഗും അമിത് ഷായും ജനങ്ങൾക്ക് ഹോളി ആശംസകൾ നേർന്നു.
“എല്ലാവർക്കും ഹോളി ആഘോഷ വേളയിൽ ആശംസകൾ നേരുന്നു. നിറങ്ങളുടെ ഈ ഉത്സവം ഏവർക്കും സന്തോഷവും ആരോഗ്യവും സമ്പൽസമൃദ്ധിയും പ്രദാനം ചെയ്യട്ടെ.“ രാജ്നാഥ് സിംഗ് ട്വീറ്റ് ചെയ്തു.
“ഹോളി ആഘോഷ വേളയിൽ രാജ്യത്തെ എല്ലാ ജനങ്ങൾക്കും ആശംസകൾ നേരുന്നു. നിറങ്ങളുടെയും ഐക്യത്തിന്റെയും നന്മയുടെയും ഈ ഉത്സവം ഏവർക്കും സന്തോഷവും സമാധാനവും സൗഭാഗ്യങ്ങളും നൽകട്ടെ.“ ഇതായിരുന്നു അമിത് ഷായുടെ ഹിന്ദിയിലുള്ള ട്വീറ്റ്.
Discussion about this post