കൊൽക്കത്ത: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തനിക്ക് സാധ്യമല്ലെന്ന് പറയുന്ന തൃണമൂൽ എം പിയുടെ വീഡിയോ വൈറൽ ആകുന്നു. നടിയും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുമായ നുസ്രത്ത് ജഹാന്റെ വീഡിയോയാണ് തൃണമൂൽ കൂൺഗ്രസിന് തിരിച്ചടിയായി സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.
https://twitter.com/BJP4Bengal/status/1376193424970326016?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1376193424970326016%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fm.dailyhunt.in%2Fnews%2Findia%2Fmalayalam%2Fkeralakaumudi-epaper-kaumudi%2Forumanikkuriladhikamayipracharanamnadathunnupottitherichvahanathilninnirangithrinamulempiveediyovairal-newsid-n266336144
ഒരു മണിക്കൂറിലധികമായി താന്‍ പ്രചാരണം നടത്തുകയാണെന്നും, മുഖ്യമന്ത്രിക്ക് വേണ്ടിയാണെങ്കിൽ പോലും ഇനി തനിക്ക് അത് സാധ്യമല്ലെന്നും എം പി പറയുന്ന വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. വാഹനത്തില്‍ പ്രചാരണം നടത്തുന്ന നുസ്രത്തിനോട് തൃണമൂൽ പ്രവർത്തകൻ പ്രധാന റോഡ് വരെ വരാന്‍ അഭ്യര്‍ത്ഥിക്കുന്നുണ്ട്. എന്നാൽ തനിക്ക് സാധിക്കില്ല എന്ന് എം പി വെട്ടിത്തുറന്ന് പറയുന്നു.
അര കിലോ മീറ്റര്‍ മാത്രമേ ദൂരമുള്ളൂവെന്ന് അയാള്‍ പറയുന്നുണ്ടെങ്കിലും നടിയും കൂടിയായ എം പി അതിന് തയ്യാറാകുന്നില്ല. മാത്രമല്ല ദേഷ്യപ്പെട്ട് പ്രചാരണ വാഹനത്തില്‍ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്യുന്നു. 25 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോക്ക് സാമൂഹിക മാധ്യമങ്ങളിൽ വൻ പ്രചാരമാണ് ലഭിക്കുന്നത്. വീഡിയോ പ്രചരിച്ചതോടെ നടിക്കും മമതക്കും തൃണമൂലിനുമെതിരെ പരിഹാസവുമായി ബിജെപി രംഗത്തത്തി.
Discussion about this post