ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്തനാഗിലെ എല്ലാ സര്‍ക്കാര്‍ മന്ദിരങ്ങളിലും ദേശീയ പതാക സ്ഥാപിക്കണമെന്ന് അനന്തനാഗ് ഡെപ്യൂട്ടി കമ്മീഷണറുടെ ഉത്തരവ്. പതിനഞ്ചു ദിവസങ്ങള്‍ക്കുള്ളില്‍ ഉത്തരവ് നടപ്പാക്കണമെന്നാണ് നിര്‍ദ്ദേശം.
അനന്തനാഗിലെ ബ്ലോക്ക് തലം മുതല്‍ മുകളിലോട്ടുള്ള എല്ലാ സര്‍ക്കാര്‍ കാര്യാലയങ്ങളിലും ഇനി ത്രിവര്‍ണ്ണപതാക പാറിപ്പറക്കും. ദേശീയ പതാകാ ചട്ടം 2002 അനുസരിച്ചുള്ള നിര്‍ദ്ദേശമാണ് ഡെപ്യൂട്ടി കമ്മീഷണര്‍ നല്‍കിയിരിക്കുന്നത്. എല്ലാ ജില്ലാ മേധാവികളും ദേശീയ പതാക ഉയര്‍ത്തുന്നതുമായ ബന്ധപ്പെട്ട ഓരോ ദിവസത്തേയും പുരോഗതി ഡെപ്യൂട്ടി കമ്മീഷണറെ അറിയിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
ജമ്മുകശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണ്. എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളും ഇന്ത്യയുടെ ഭരണഘടനയെ മാനിച്ചാണ് പ്രവര്‍ത്തിക്കേണ്ടത്. ഔദ്യോഗികമായി സര്‍ക്കാര്‍ തലത്തിലെ ചിഹ്നങ്ങള്‍ എല്ലാ കാര്യാലയങ്ങളിലും പതിക്കേണ്ടതാണെന്ന് അദ്ദേഹം വ്യക്തമാക്കി.
എല്ലാ സര്‍ക്കാര്‍ മന്ദിരങ്ങളുടേയും തിരിച്ചറിയല്‍ അടയാളമായി ഇന്ത്യയുടെ ദേശീയ പതാകയാണ് പാറേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post