തൃശൂർ: ഏകീകൃത സിവിൽ കോഡ് രാജ്യത്ത് നടപ്പിലാക്കുമെന്ന് തൃശൂരിലെ ബിജെപി സ്ഥാനാർത്ഥിയും എം പിയുമായ സുരേഷ് ഗോപി. രാജ്യത്തെ എല്ലാ പൗരന്മാരുടേയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ബിജെപി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി സര്‍ക്കാര്‍ രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കും. രാജ്യ സ്നേഹമുള്ളവര്‍ക്ക് ഇത് അംഗീകരിക്കാതിരിക്കാന്‍ സാധിക്കില്ല. ഇതോടൊപ്പം ജനസംഖ്യ ക്രമാതീതമായി വര്‍ധിക്കുന്നത് നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലൗ ജിഹാദ്, ശബരിമല വിഷയങ്ങളിലും നിയമപരമായ ഇടപെടലുകൾ ഉണ്ടാകും. കഴിഞ്ഞ ഏഴ് വര്‍ഷത്തെ ബിജെപിയുടെ ഭരണം പരിശോധിച്ചാല്‍ തന്നെ ഭരണനിര്‍വ്വഹണത്തിലെ ബിജെപിയുടെ ശേഷി എന്തെന്ന് മനസ്സിലാക്കാന്‍ ആകും. നിയമസഭയില്‍ ബിജെപി അധികാരത്തില്‍ എത്തിയാല്‍ ആത്മവിശ്വാസത്തോടേയും ആത്മാര്‍ത്ഥതയോടുമുള്ള ഭരണം തന്നെ കാഴ്ച വെയ്ക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
Discussion about this post