കണ്ണൂർ: തെരഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിപ്പിക്കുകയാണെന്ന് മന്ത്രി ഇ പി ജയരാജൻ. പാർട്ടി പറഞ്ഞാലും ഇനി ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ടു ടേം അവസാനിച്ചവര്‍ മത്സരിക്കേണ്ടതില്ലെന്നാണ് പാര്‍ട്ടിയുടെ തീരുമാനമെന്നും മന്ത്രി ഓർമ്മിപ്പിച്ചു.
ഇപ്പോഴത്തെ പോലെ തിരഞ്ഞെടുപ്പുകളിലും ജനസേവന പ്രവര്‍ത്തനങ്ങളിലും ഇറങ്ങി പ്രവര്‍ത്തിക്കാനുള്ള ആരോഗ്യപരമായ സാധ്യതകള്‍ കുറഞ്ഞ് വരുന്നുവെന്ന് ജയരാജൻ പറഞ്ഞു. പ്രായമായി, രോഗം വന്നു, കാണുന്ന പോലെയല്ല കാര്യങ്ങളെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനെ ഇ പി ജയരാജൻ കണക്കറ്റ് പ്രശംസിച്ചു. പിണറായി വിജയനാകാൻ കഴിയുന്നില്ല എന്നതാണ് തന്റെ ദുഖമെന്ന് ജയരാജൻ പറഞ്ഞു. നിലവിൽ പിണറായി വിജയൻ മന്ത്രിസഭയിൽ വ്യവസായ മന്ത്രിയാണ് ഇ പി ജയരാജൻ. കായിക മന്ത്രിയെന്ന നിലയിൽ ബോക്സിംഗ് ഇതിഹാസം മുഹമ്മദ് അലിയെക്കുറിച്ചുള്ള ജയരാജന്റെ വാക്കുകൾ ട്രോളന്മാർക്ക് വിരുന്നായിരുന്നു. ബന്ധുനിയമന വിവാദത്തിലും ജയരാജനെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു.
Discussion about this post