ഡൽഹി: രാജ്യത്ത് ഏഴ് കൊവിഡ് വാക്സിനുകൾ കൂടി ഉടൻ ലഭ്യമാകുമെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ഡോക്ടർ ഹർഷവർദ്ധൻ. കൊവിഡ് വാക്സിനുകൾ സുരക്ഷിതമാണെന്നും ഊഹാപോഹങ്ങളിൽ വിശ്വസിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിലെ ഹാര്‍ട്ട് ആന്റ് ലങ് ഇന്‍സ്റ്റിറ്റ്യൂട്ടിൽ രണ്ടാം ഡോസ് കൊവിഡ് വാക്സിൻ സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിൽ രാജ്യത്ത് ഏഴ് കൊവിഡ് വാക്സിനുകൾ കൂടി പരീക്ഷണഘട്ടത്തിലാണ്. അവയിൽ മിക്കതും പരിശോധനയുടെ അവസാന ഘട്ടത്തിലുമാണ്. ഇരുപത്തിനാല് കൊവിഡ് വാക്സിനുകൾ കൂടി ക്ലിനിക്കൽ പരിശോധനയ്ക്ക് തയ്യാറെടുക്കുന്നതായും കേന്ദ്ര മന്ത്രി വ്യക്തമാക്കി.
കേന്ദ്ര മന്ത്രിയോടൊപ്പം അദ്ദേഹത്തിന്റെ ഭാര്യ നൂതൻ ഗോയലും രണ്ടാം ഡോസ് കൊവിഡ് വാക്സിൻ സ്വീകരിച്ചു. ഒന്നാമത്തെ ഡോസിനു ശേഷം തനിക്ക് ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഡോകട്ർ ഹർഷവർദ്ധൻ അറിയിച്ചു.








