ഡൽഹി: രാജ്യത്ത് ഗാർഹിക പാചക വാതകത്തിന് നാളെ മുതൽ വില കുറയും. പുതുക്കിയ വില നിലവാരം ഇൻഡ്യൻ ഓയിൽ കോർപ്പറേഷൻ പുറത്ത് വിട്ടു.
സിലിണ്ടറിന് പത്ത് രൂപ നിരക്കിലായിരിക്കും വില കുറയുന്നത്. ഫെബ്രുവരിയിലെ വിലക്കയറ്റത്തിൽ വലഞ്ഞ ജനങ്ങൾക്ക് ആശ്വാസമാകുന്ന വിലക്കുറവാണ് നാളെ മുതൽ നിലവിൽ വരാൻ പോകുന്നത്.
നിലവിൽ സിലിണ്ടറിന് 819 രൂപയാണ് ഡൽഹിയിലെ വില. ഇതിലാണ് മാറ്റമുണ്ടാകാൻ പോകുന്നത്. ആനുപാതികമായി മറ്റ് സംസ്ഥാനങ്ങളിലും വിലക്കുറവ് പ്രാബല്യത്തിൽ വരും. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിലിന് വില കുറയുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ പെട്രോളിനും ഡീസലിനും വില കുറയുന്നുണ്ട്. വിലക്കുറവ് ഇനിയും ഉണ്ടാകുമെന്നാണ് സൂചന.












Discussion about this post