വയനാട്: ഇടതുപക്ഷത്തെ വെറുക്കാനാവില്ലെന്ന് വയനാട്ടിലെ കോൺഗ്രസ് എം പി രാഹുൽ ഗാന്ധി. രാഷ്ട്രീയ വിയോജിപ്പുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഇടതുപക്ഷത്തെ വെറുക്കാന്‍ തനിക്കാവില്ലെന്ന് രാഹുൽ പറഞ്ഞു. മാനന്തവാടിയില്‍ റോഡ് ഷോയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.
അവരെല്ലാം എന്റെ സഹോദരി സഹോദരന്‍മാരാണ്. ഇടതുമുന്നണിയുമായി രാഷ്ട്രീയപരമായ ചര്‍ച്ചകള്‍ തുടരണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ആശയ പോരാട്ടങ്ങള്‍ക്കപ്പുറം വയനാടിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള തെരഞ്ഞെടുപ്പായി ഈ സമയത്തെ കാണണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
ആശയപരമായ സംവാദങ്ങള്‍ക്കാണ് എന്നും പ്രാധാന്യം നല്‍കുന്നതെന്നും വ്യക്തിപരമായ അധിക്ഷേപങ്ങള്‍ കാര്യമാക്കുന്നില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. അതേസമയം ഇടത്പക്ഷവും കോൺഗ്രസും തമ്മിലുള്ള ധാരണയാണ് രാഹുലിന്റെ വാക്കുകളിൽ തെളിയുന്നതെന്ന് ഒരു വിഭാഗം രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നു. പശ്ചിമ ബംഗാളിലും തമിഴ്നാട്ടിലും ഉൾപ്പെടെ ഇരു പാർട്ടികളും ഒറ്റ മുന്നണിയായി മത്സരിക്കുന്നതും ഇവർ ചൂണ്ടിക്കാട്ടുന്നു.
Discussion about this post