കരുനാഗപ്പള്ളി: വിശ്വാസികളുടെ വിശ്വാസത്തെ നരേന്ദ്ര മോദി തെരഞ്ഞടുപ്പ് പ്രചരണത്തിന് ഉപയോഗിക്കുകയാണന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ആര്. രാമചന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം സംസാരിക്കുകയായിരുന്നു ബേബി.
പ്രധാനമന്ത്രിമാര്‍ പിന്തുടര്ന്നുവന്ന മതസൗഹാര്‍ദ്ദ സമീപനത്തെ ഇല്ലാതാക്കുന്ന പ്രവൃത്തിയായിരുന്നു പ്രധാനമന്ത്രിയുടേത്. രാജ്യത്തെ ഒരു പ്രധാനമന്ത്രിമാരും ചെയ്യാത്ത കാര്യങ്ങളാണ് മോദി ചെയ്യുന്നത്. ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട സര്‍ക്കാറുകളുടെ നയങ്ങള്‍ ചര്‍ച്ചചെയ്യേണ്ട വേദിയിലേക്കുള്ള തെരഞ്ഞെടുപ്പ് എന്ന രീതിയിലാവണം തെരഞ്ഞെടുപ്പു പ്രചാരണമെന്നും ബേബി പറയുന്നു.
വര്‍ഗീയതയുമായി ഒത്തുതീര്‍പ്പില്ല എന്ന പ്രഖ്യാപനം നടത്തുന്നതായിരിക്കണം ഇത്തവണത്തെ കേരളത്തിന്റെ തെരഞ്ഞെടുപ്പ് ഫലം. അതിനായി ഇടതുപക്ഷത്തെ വിജയിപ്പിക്കാന്‍ മുഴുവന്‍ മതേതരവാദികളും ഒരുമിക്കണമെന്നും ബേബി ആവശ്യപ്പെട്ടു.
Discussion about this post