റായ്പൂര്‍: ഛത്തിസ്ഗഢില്‍ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് സുരക്ഷ സൈനികര്‍ക്ക് വീരമൃത്യു. ബിജാപൂര്‍ ജില്ലയിലെ ടരേം പ്രദേശത്താണ് സംഭവം.
‘അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ചു. മാവോയിസ്റ്റുകള്‍ക്കും ആള്‍നാശമുണ്ട്’ -സംസ്ഥാനത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ അശോക് ജുനേജ പറഞ്ഞു.
സി.ആര്.പി.എഫിലെ എലൈറ്റ് കോബ്ര യൂനിറ്റ്, ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡ് (ഡി.ആര്.ജി), സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് (എസ്.ടി.എഫ്) എന്നിവര്‍ സംയുക്ത ഓപറേഷനാണ് നടത്തിയത്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സംസ്ഥാനത്ത് ഡി.ആര്.ജി സംഘം സഞ്ചരിച്ച വാഹനവ്യൂഹത്തിന് നേരെ മാവോയ്സ്റ്റ് ആക്രമണമുണ്ടായിരുന്നു. അഞ്ച് പൊലീസുകാരാണ് അന്ന് മരിച്ചത്. 14 പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Discussion about this post