സുക്മ: ഛത്തീസ്ഗഢിൽ കമ്മ്യൂണിസ്റ്റ് ഭീകരർക്ക് ശക്തമായ തിരിച്ചടി നൽകി സൈന്യം. 15 ഭീകരരെ സൈന്യം വകവരുത്തിയതായി റിപ്പോർട്ട്. സുക്മ- ബിജാപൂർ വനാതിർത്തിയിലായിരുന്നു സൈന്യം കമ്മ്യൂണിസ്റ്റ് ഭീകരരുമായി ഏറ്റുമുട്ടിയത്.
പ്രദേശത്ത് നിലവിൽ ഇരട്ട ഓപ്പറേഷനാണ് സൈന്യം നടത്തുന്നത് എന്നാണ് വിവരം. കാണാതായ സൈനികരെ കണ്ടെത്തുന്നതിനൊപ്പം ഭീകരർക്കായും തിരച്ചിൽ നടക്കുകയാണ്. 2013ലെ ജീറാം ഘാട്ടി കൊലപാതകങ്ങളിലും മറ്റ് ആക്രമണങ്ങളിലും പങ്കാളിയായ മാവോയിസ്റ്റ് ഭീകരന്‍ മാദ്വി ഹിദ്മയുടെ സാന്നിധ്യത്തെ കുറിച്ച് സുരക്ഷാ സേനയ്ക്ക് വിവരം ലഭിച്ചിരുന്നു. ഇയാള്‍ക്ക് വേണ്ടി തെരച്ചില്‍ തുടരുന്നതിനിടെ മാവോയിസ്റ്റ് ഭീകരര്‍ സുരക്ഷാ സൈന്യത്തിന് നേരെ ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തില്‍ അഞ്ച് ജവാന്മാര്‍ വീരമൃത്യു വരിക്കുകയും 15 പേരെ കാണാതാവുകയും ചെയ്തിരുന്നു.
നിലവിൽ 22 ജവാന്മാരുടെ മൃതദേഹങ്ങൾ കിട്ടിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇനിയും സൈനികരെ കാണാതായിട്ടുണ്ടെന്നാണ് വിവരം.










