തിരുവനന്തപുരം: മാച്ച് ഫിക്സിംഗ് കഴിഞ്ഞ് നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ എൽ ഡിഎഫും യുഡിഎഫും സംസ്ഥാന സൗഹൃദമത്സരത്തിലാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. ”കോണ്‍ഗ്രസ് എല്‍ഡിഎഫിന്റെ ബി ടീം ആയിരിക്കുകയാണ്, അതിന്റെ ഏറ്റവും നല്ല തെളിവാണ് വയനാട്ടിലെ ഈ രണ്ടുകൂട്ടരുടെയും മാറിമാറിയുള്ള ജയപരാജയങ്ങള്‍. പക്ഷേ കേരളജനത ഈ രണ്ടു മുന്നണികളില്‍ നിന്ന് രക്ഷ ആഗ്രഹിച്ച് ബദല്‍ തേടുകയാണ്. എന്‍ഡിഎയില്‍ ആ ബദല്‍ അവര്‍ കാണുന്നുണ്ട് ”. അവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
”അഴിമതിയിലും ന്യൂനപക്ഷ പ്രീണനത്തിലും എല്‍ഡിഎഫും യുഡിഎഫും മത്സരിക്കുകയാണ്. വിജയിക്കാനായി സംഘര്‍ഷം സൃഷ്ടിക്കാനും എന്തു നിയമവിരുദ്ധ പ്രവൃത്തികള്‍ ചെയ്യാനും അവര്‍ തയ്യാറാണ്. യാതൊരു വ്യത്യാസവും ഇല്ലാത്ത ഇവരുടെ ശൈലി ജനം മടുത്തിരിക്കുന്നു. പാര്‍ലമെന്റില്‍ ബിജെപിക്ക് കേരളത്തില്‍ നിന്ന് ഒരു പ്രതിനിധി പോലുമില്ല. പക്ഷേ അതിന്റെ യാതൊരു കുറവും കേന്ദ്രസര്‍ക്കാര്‍ വരുത്തിയിട്ടില്ല. അര്‍ഹമായ എല്ലാ ആനുകൂല്യങ്ങളും കേരളത്തിന് ലഭ്യമാക്കിയിട്ടുണ്ട്. ഇത് തിരിച്ചറിയുന്ന കേരള ജനത അതിനാലാണ് എന്‍ഡിഎയില്‍ ബദല്‍ കാണുന്നത്. പാര്‍ലമെന്റില്‍ കൊണ്ടുവരുന്ന പദ്ധതി ആ പേരില്‍ തന്നെ സംസ്ഥാനങ്ങളില്‍ നടപ്പാക്കണം. അതിന്റെ പേരുമാറ്റിയാല്‍ പിന്നെ എങ്ങനെ അതിനുള്ള പണം ലഭിക്കും? കേന്ദ്രപദ്ധതി ആ പേരില്‍ തന്നെ നടപ്പാക്കിയാല്‍ മാത്രമേ കേന്ദ്രത്തില്‍ നിന്ന് ലഭിക്കേണ്ട പണം ലഭിക്കുകയുള്ളൂ” അവര്‍ വ്യക്തമാക്കി.
” ഇന്ധനവില വര്‍ധിച്ചെങ്കിലും കേന്ദ്രത്തിന് ലഭിക്കുന്ന വിഹിതത്തില്‍ വര്‍ധന ഉണ്ടായിട്ടില്ല, നികുതി നിശ്ചിതമാണ് . മാത്രമല്ല സംസ്ഥാന സര്‍ക്കാരും നികുതി ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ പണം ലഭിക്കുന്നതും സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ്. എന്നാല്‍ ഇന്ധനവില കുറയ്ക്കാത്തതെന്തെന്ന ചോദ്യം കേന്ദ്രസര്‍ക്കാരിനു നേര്‍ക്കു മാത്രമാണ് ഉയരുന്നത്. എന്തുകൊണ്ട് സംസ്ഥാന നികുതിയെ സംബന്ധിച്ച് ആരും ചോദിക്കാത്തത്.? ഇന്ധനവില വര്‍ധിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ ധര്‍മസങ്കടത്തിലാണ്”. അവര്‍ പറഞ്ഞു.
Discussion about this post