മഞ്ചേശ്വരം :മഞ്ചേശ്വരം മണ്ഡലത്തിൽ ഇത്തവണ റെക്കോർഡ് പോളിംഗ് നടന്നതായി റിപ്പോർട്ട്. കഴിഞ്ഞതവണ 89 വോട്ടിന് ആണ് ബിജെപി സ്ഥാനാർത്ഥി കെ. സുരേന്ദ്രൻ മണ്ഡലത്തിൽ പരാജയപ്പെട്ടത്. എന്നാൽ ഇത്തവണ വോട്ടിംഗ് ശതമാനം കൂടിയത് ബിജെപിയ്ക്ക് അനുകൂലമാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
76.64% ആണ് മണ്ഡലത്തിൽ ഇത്തവണ വോട്ടിംഗ് ശതമാനം . 2016ൽ 76.31 ശതമാനമാണ് വോട്ടിംഗ് .തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ പോളിംങ്ങിലേക്കാണ് ഇത്തവണ മഞ്ചേശ്വരം എത്തിനിൽക്കുന്നത്. കാസർഗോഡ് മറ്റ് മണ്ഡലങ്ങളിലെല്ലാം പോളിംങ്ങ് ശതമാനം കഴിഞ്ഞ തവണത്തേക്കാൾ ചെറിയ രീതിയിൽ കുറവായിരുന്നു. എങ്കിൽ വലിയ രീതിയിലാണ് മഞ്ചേശ്വരത്ത് ഇത്തവണ വോട്ടിംഗ് ശതമാനം കൂടിയത്. ബിജെപിയും ലീഗും ഇഞ്ചോടിഞ്ച് പോരാട്ടമാണ് മഞ്ചേശ്വരത്ത് നടന്നത്.
കള്ളവോട്ടു ചെയ്താണ് കഴിഞ്ഞ തവണ ലീഗ് വിജയിച്ചതെന്ന് കാണിച്ച് ഹൈക്കോടതിയിൽ ദീർഘകാലം ബിജെപി നിയമ പോരാട്ടത്തിലായിരുന്നു.
അതേ സമയം നേമത്ത് ഇത്തവണ വോട്ടിംഗ് ശതമാനം കഴിഞ്ഞ തവണത്തേക്കാൾ കുറവാണ്. ശക്തമായ ത്രികോണ മത്സരമാണ് നേമത്ത് നടന്നത്. ബിജെപി സ്വാധീനമുള്ള പല പ്രദേശങ്ങളിൽ നിന്നും ശക്തമായ വോട്ടിംഗ് ആണ് ഇത്തവണ മണ്ഡലത്തിൽ നടന്നത്. കഴിഞ്ഞ തവണത്തേക്കാൾ സ്ത്രീകളുടെ വോട്ടും ഇത്തവണ കൂടുതലായിരുന്നു.
Discussion about this post