തിരുവനന്തപുരം: ഈ തെരഞ്ഞെടുപ്പ് കേരള രാഷ്ട്രീയ ചരിത്രത്തിൽ നാഴികക്കല്ലാകുമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. കേരളത്തിലെ ജനങ്ങൾ ഇരു മുന്നണികളുടെയും ഭരണത്തിൽ അസംതൃപ്തരാണെന്നും അവർ ഇരു മുന്നണികളെയും തള്ളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു.
കേരളം ഇതാദ്യമായി ശക്തമായ മൂന്നാം ബദലിനായി വോട്ടു ചെയ്യുന്നു. എൻഡിഎ വൻ മുന്നേറ്റമുണ്ടാക്കും. രണ്ട് മുന്നണികൾക്കും തിരിച്ചടിയുണ്ടാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ വ്യക്തമാക്കി.
35 സീറ്റ് കിട്ടിയാൽ എൻഡിഎ ഭരണം പിടിക്കുമെന്ന് കെ സുരേന്ദ്രൻ ആവർത്തിച്ചു. കോന്നിയിലും മഞ്ചേശ്വരത്തും വിജയിക്കുമെന്ന് ശുഭപ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്‍ഡിഎയുടെ വളര്‍ച്ചയാണ് ഇതൊക്കെ സൂചിപ്പിക്കുന്നതെന്നും കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
എൽഡിഎഫിന്റെ തുടർഭരണം ഇപ്പോൾ ഉറപ്പിക്കാനാവില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു. ബിജെപി കേരളത്തിൽ ശക്തമായ മത്സരം കാഴ്ചവെക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Discussion about this post