തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ സിപിഎം -എസ് ഡി പി ഐ ബന്ധത്തിനെതിരെ വിമര്‍ശനവുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍ രംഗത്ത്. ബിജെപിയെ പരാജയപ്പെടുത്താന്‍ നേമത്തും കഴക്കൂട്ടത്തും സി.പി.എം സ്ഥാനാര്‍ത്ഥികള്‍ക്ക് എസ്.ഡി.പി.ഐ വോട്ടുകള്‍ മറിച്ചുനല്‍കിയതായി എസ്.ഡി.പി.ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടല വെളിപ്പെടുത്തിയിരുന്നു. എല്‍.ഡി.എഫ് നേതൃത്വവും സ്ഥാനാര്‍ത്ഥികളും പിന്തുണയ്ക്കായി സമീപിച്ചിരുന്നുവെന്നും സിയാദ് കണ്ടല ഒരു സ്വകാര്യ വാര്‍ത്താ ചാനലിനോട് വെളിപ്പെടുത്തി.
നേമത്ത് ബി.ജെ.പി വരാതിരിക്കാന്‍ മുന്‍തൂക്കമുളള സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുക എന്ന നിലപാടാണ് സ്വീകരിച്ചതെന്നും അങ്ങനെ പാര്‍ട്ടിയുടെ പതിനായിരത്തോളംവോട്ടുകള്‍ എല്‍.ഡി.എഫിനാണ് നല്‍കിയതെന്നും സിയാദ് കണ്ടല വെളിപ്പെടുത്തി.
തലയില്‍ മുണ്ടിട്ട് ഭീകര സംഘടനകളുടെ വോട്ടുവാങ്ങേണ്ട ഗതികേടിലാണ് സി.പി.എമ്മെന്ന് ശോഭാ സുരേന്ദ്രന്‍ പരിഹസിച്ചു. ‘ഭീകരന്‍മാരുടെ പിന്തുണതേടാന്‍ ഒരു മടിയും മറയുമില്ലാത്ത ആളുകളാണ് ഇടതുപക്ഷത്തിനകത്തുളളത്. കാലാകാലങ്ങളില്‍ തലയില്‍ മുണ്ടിട്ട് കേരളത്തിന്റെ മുഖ്യമന്ത്രിവരെ ഭീകരവാദ സംഘടനകളുടെ നേതാക്കന്‍മാരുമായി കോഴിക്കോട് ഒരുമിച്ചിരുന്നത് നാലുകൊല്ലം മുന്‍പല്ലേയെന്നും’ ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
Discussion about this post