തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച വെള്ളക്കര വര്‍ധന പ്രാബല്യത്തില്‍ വന്നു. ഏപ്രില്‍ ഒന്നു മുതലുള്ള അടിസ്ഥാന കുടിവെള്ള നിരക്കില്‍ അഞ്ചു ശതമാനം വര്‍ധന ഉണ്ടാകും. ഗാര്‍ഹിക ഉപഭോക്താവിന് 1000 ലിറ്ററിന് 4 രൂപ 20 പൈസയായിരിക്കും ഇനി നല്‍കേണ്ടത്. നേരത്തെ ഇത് 4 രൂപയായിരുന്നു. 10000 ലിറ്ററിന് മുകളില്‍ ഉപയോഗിക്കുന്നവര്‍ക്ക് എട്ട് സ്ലാബ് അടിസ്ഥാനമാക്കി ബില്ലില്‍ അഞ്ചു ശതമാനം വര്‍ധന ഉണ്ടാകും.
സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തുന്നതിനായി ഇടതുസര്‍ക്കാര്‍ അംഗീകരിച്ച ഒരു ഉപാധിയാണ് വെള്ളക്കര വര്‍ധന. ഫെബ്രുവരി പത്തിനാണ് ഇത് സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ ഇറക്കിയത്.
ഏപ്രില്‍ ഒന്നുമുതല്‍ വെള്ളക്കരം അടിസ്ഥാന നിരക്ക് അഞ്ചു ശതമാനം വര്‍ധിപ്പിക്കാനായിരുന്നു ഉത്തരവ്.
ഗാര്‍ഹികം, ഗാര്‍ഹികേതരം, വ്യവസായികം അടക്കം എല്ലാ വിഭാഗത്തിനും ഏപ്രില്‍ മാസം മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുമെന്ന് ഉന്നത ജല അതോറിറ്റി വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.
Discussion about this post