Wednesday, September 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

അയ്യപ്പനെ വണങ്ങി മലയിറങ്ങി ; ‘പുണ്യം പൂങ്കാവനം’ പദ്ധതിയിൽ പങ്കാളിയായി ഗവര്‍ണര്‍

by Brave India Desk
Apr 13, 2021, 04:10 pm IST
in News
Share on Facebook
Tweet
WhatsAppTelegram

പത്തനംതിട്ട: ശബരിമല അയ്യപ്പനെ ദർശിച്ച് സായൂജ്യമടഞ്ഞ് ‘പുണ്യം പൂങ്കാവനം’ പദ്ധതിയിൽ പങ്കാളിയായി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ മലയിറങ്ങി. പൂങ്കാവനം മാലിന്യ മുക്തമായി പരിരക്ഷിക്കുന്നതിന് നടപ്പാക്കി വരുന്ന ‘പുണ്യം പൂങ്കാവനം’ പദ്ധതിയുടെ ഭാഗമായി സന്നിധാനവും പരിസര പ്രദേശങ്ങളും ശുചിയാക്കുന്നതില്‍ ഗവർണറും പങ്കാളിയായി. പുണ്യം പൂങ്കാവനം വോളണ്ടിയര്‍മാര്‍, അയ്യപ്പസേവാസംഘം വോളണ്ടിയര്‍മാര്‍, ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ തുടങ്ങിയവര്‍ ശുചീകരണത്തില്‍ പങ്കെടുത്തു.

പുണ്യം പൂങ്കാവനത്തിന്റെ ശബരിമലയിലെ ഓഫീസ് സന്ദര്‍ശിച്ച ശേഷം ഗവര്‍ണര്‍ തന്റെ അഭിപ്രായവും ഓഫീസ് രജിസ്റ്ററില്‍ രേഖപ്പെടുത്തി. പുണ്യം പൂങ്കാവനം പദ്ധതി സംബന്ധിച്ച ബ്രോഷര്‍ പുണ്യം പൂങ്കാവനം കോ -ഓഡിനേറ്റര്‍ സബ് ഇന്‍സ്‌പെക്ടര്‍ സജി മുരളി ഗവര്‍ണര്‍ക്ക് കൈമാറി. തിങ്കളാഴ്ച രാവിലെ ഒന്‍പത് മണിയോടെ ഗവര്‍ണര്‍ ശബരിമല മാളികപ്പുറത്തെ മണി മണ്ഡപത്തിന് തൊട്ടടുത്തായി ചന്ദന തൈ നട്ടു നനച്ചു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു ഗവര്‍ണര്‍ക്ക് നടുന്നതിനായി ചന്ദനമരതൈ നല്‍കി. 9.50 ന് ഗവര്‍ണറും സംഘവും മലയിറങ്ങി.

Stories you may like

മമതാ ബാനർജിയുടെ അനന്തരവൾ വീട്ടിനുള്ളിൽ മരിച്ച നിലയിൽ : ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

ഡൽഹിയിൽ 2.3 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ സോളാർ പാനലുകൾ ; സാമ്പത്തികശേഷിയില്ലാത്ത കുടുംബങ്ങൾക്ക് ആശ്വാസവുമായി ബിജെപി സർക്കാർ

ശബരിമല ദര്‍ശനത്തിനായി മികച്ച സൗകര്യം തനിക്ക് ക്രമീകരിച്ചു നല്‍കിയതിനും സ്‌നേഹ നിര്‍ഭരമായ വരവേല്‍പ്പിനും ദേവസ്വം ബോര്‍ഡിനോടും ദേവസ്വം ജീവനക്കാരോടുമുള്ള നന്ദി അറിയിക്കാനും ഗവര്‍ണര്‍ മറന്നില്ല. ഇനിയും ശബരിമല ദര്‍ശനത്തിനായി എത്തുമെന്നുള്ള ആഗ്രഹവും പങ്കുവെച്ചാണ് ഗവര്‍ണര്‍ ശബരിമല സന്നിധാനത്തു നിന്ന് മടങ്ങിയത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.എന്‍.വാസു, ബോര്‍ഡ് അംഗം അഡ്വ. കെ.എസ്.രവി, ദേവസ്വം കമ്മീഷണര്‍ ബി.എസ്.തിരുമേനി, ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ കൃഷ്ണകുമാര്‍ എന്നിവര്‍ ചേര്‍ന്ന് ഗവര്‍ണര്‍ക്ക് നന്ദി പറഞ്ഞു. സ്വാമി അയ്യപ്പന്‍ റോഡ് വഴിയായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ മലയിറക്കം.

ഞായറാഴ്ച വൈകിട്ടാണ് ഇരുമുടി കെട്ടുമേന്തി ശരണം വിളിയുമായി അയ്യപ്പദര്‍ശനപുണ്യം തേടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇളയമകന്‍ കബീര്‍ ആരിഫിന് ഒപ്പം ശബരിമലയില്‍ എത്തിയത്. പതിനെട്ടാം പടി കയറി അയ്യപ്പദര്‍ശനം കഴിഞ്ഞ് മാളികപ്പുറത്തമ്മയെയും തൊഴുത് ഹരിവരാസനവും കണ്ടാണ് ഗവര്‍ണര്‍ തിരുമുറ്റത്തു നിന്ന് വാവര് സ്വാമിയെ വണങ്ങാനായി പോയത്. തുടര്‍ന്നു ഗസ്റ്റ് ഹൗസില്‍ വിശ്രമിച്ചു.

Tags: Kerala GovernorArif Mohammed Khan
Share14
Tweet
SendShare

Latest stories from this section

ചെക്ക് കേസിൽ വിധി!’; മാണി സി. കാപ്പൻ എംഎൽഎയ്ക്ക് ഒരു വർഷം തടവ് ശിക്ഷ; 5.30 കോടി നഷ്ടപരിഹാരം നൽകാൻ മുംബൈ കോടതി ഉത്തരവ്

ചെക്ക് കേസിൽ വിധി!’; മാണി സി. കാപ്പൻ എംഎൽഎയ്ക്ക് ഒരു വർഷം തടവ് ശിക്ഷ; 5.30 കോടി നഷ്ടപരിഹാരം നൽകാൻ മുംബൈ കോടതി ഉത്തരവ്

‘പത്താം ക്ലാസ് പാസ്സായവർക്ക് വൻ അവസരം!’; തപാൽ വകുപ്പിൽ 25,000-ത്തിലധികം ഒഴിവുകൾ; അപേക്ഷ സെപ്റ്റംബർ 2 മുതൽ

‘പത്താം ക്ലാസ് പാസ്സായവർക്ക് വൻ അവസരം!’; തപാൽ വകുപ്പിൽ 25,000-ത്തിലധികം ഒഴിവുകൾ; അപേക്ഷ സെപ്റ്റംബർ 2 മുതൽ

എല്ലാ വൈദ്യസഹായവും ഉറപ്പാക്കും ; അണ്ണാ ഹസാരെയെ ആശുപത്രിയിൽ സന്ദർശിച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്

എല്ലാ വൈദ്യസഹായവും ഉറപ്പാക്കും ; അണ്ണാ ഹസാരെയെ ആശുപത്രിയിൽ സന്ദർശിച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്

ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം പൂർവസ്ഥിതിയിലാക്കാൻ ബംഗ്ലാദേശ് ; പ്രധാനമന്ത്രി താരിഖ് റഹ്മാൻ അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കും

ബംഗ്ലാദേശിൻ്റെ ആഭ്യന്തര കാര്യങ്ങളിൽ ഇന്ത്യ ഇടപെടില്ല’; ഇന്ത്യൻ ഹൈകമ്മീഷണർ ദിനേശ് ത്രിവേദി

Latest News

മമതാ ബാനർജിയുടെ അനന്തരവൾ വീട്ടിനുള്ളിൽ മരിച്ച നിലയിൽ : ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

മമതാ ബാനർജിയുടെ അനന്തരവൾ വീട്ടിനുള്ളിൽ മരിച്ച നിലയിൽ : ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

വിദ്യാർത്ഥി രാഷ്ട്രീയത്തിലെ തീപ്പൊരി നേതാവ്; 3 പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ അനുഭവം; നിസ്സാരക്കാരിയല്ല രേഖ ഗുപ്ത

ഡൽഹിയിൽ 2.3 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ സോളാർ പാനലുകൾ ; സാമ്പത്തികശേഷിയില്ലാത്ത കുടുംബങ്ങൾക്ക് ആശ്വാസവുമായി ബിജെപി സർക്കാർ

ചെക്ക് കേസിൽ വിധി!’; മാണി സി. കാപ്പൻ എംഎൽഎയ്ക്ക് ഒരു വർഷം തടവ് ശിക്ഷ; 5.30 കോടി നഷ്ടപരിഹാരം നൽകാൻ മുംബൈ കോടതി ഉത്തരവ്

ചെക്ക് കേസിൽ വിധി!’; മാണി സി. കാപ്പൻ എംഎൽഎയ്ക്ക് ഒരു വർഷം തടവ് ശിക്ഷ; 5.30 കോടി നഷ്ടപരിഹാരം നൽകാൻ മുംബൈ കോടതി ഉത്തരവ്

‘പത്താം ക്ലാസ് പാസ്സായവർക്ക് വൻ അവസരം!’; തപാൽ വകുപ്പിൽ 25,000-ത്തിലധികം ഒഴിവുകൾ; അപേക്ഷ സെപ്റ്റംബർ 2 മുതൽ

‘പത്താം ക്ലാസ് പാസ്സായവർക്ക് വൻ അവസരം!’; തപാൽ വകുപ്പിൽ 25,000-ത്തിലധികം ഒഴിവുകൾ; അപേക്ഷ സെപ്റ്റംബർ 2 മുതൽ

എല്ലാ വൈദ്യസഹായവും ഉറപ്പാക്കും ; അണ്ണാ ഹസാരെയെ ആശുപത്രിയിൽ സന്ദർശിച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്

എല്ലാ വൈദ്യസഹായവും ഉറപ്പാക്കും ; അണ്ണാ ഹസാരെയെ ആശുപത്രിയിൽ സന്ദർശിച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്

വലിയ ദുരന്തങ്ങൾക്ക് കാരണം ആയുധങ്ങളല്ല, വികാരപരമായ കൊച്ചു തെറ്റുകൾ!’; മഹാഭാരതത്തിന്റെ തുടക്കത്തെക്കുറിച്ച് അധികമാരും അറിയാത്ത സത്യം

വലിയ ദുരന്തങ്ങൾക്ക് കാരണം ആയുധങ്ങളല്ല, വികാരപരമായ കൊച്ചു തെറ്റുകൾ!’; മഹാഭാരതത്തിന്റെ തുടക്കത്തെക്കുറിച്ച് അധികമാരും അറിയാത്ത സത്യം

ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം പൂർവസ്ഥിതിയിലാക്കാൻ ബംഗ്ലാദേശ് ; പ്രധാനമന്ത്രി താരിഖ് റഹ്മാൻ അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കും

ബംഗ്ലാദേശിൻ്റെ ആഭ്യന്തര കാര്യങ്ങളിൽ ഇന്ത്യ ഇടപെടില്ല’; ഇന്ത്യൻ ഹൈകമ്മീഷണർ ദിനേശ് ത്രിവേദി

‘തീവ്രവാദികൾ നിങ്ങളെ വധിക്കും!’; കേന്ദ്രമന്ത്രി ചിരാഗ് പസ്വാന് വധഭീഷണി സന്ദേശം; സുരക്ഷ ശക്തമാക്കാൻ അടിയന്തര നീക്കം

‘തീവ്രവാദികൾ നിങ്ങളെ വധിക്കും!’; കേന്ദ്രമന്ത്രി ചിരാഗ് പസ്വാന് വധഭീഷണി സന്ദേശം; സുരക്ഷ ശക്തമാക്കാൻ അടിയന്തര നീക്കം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies