അമേഠി: കോണ്‍ഗ്രസ് തനിക്കയച്ച നോട്ടീസ് ലഭിച്ചുവെന്നും അമേഠിയിലെ ജനങ്ങള്‍ക്കായി ഒന്നിന് പകരം നൂറ് നോട്ടിസുകളെപ്പോലും നേരിടാന്‍ താന്‍ തയ്യാറാണെന്നും സ്മൃതി ഇറാനി .
പാര്‍ട്ടിക്ക് എതിരെയോ ഗാന്ധി കുടുംബത്തിന് എതിരെയോ ശബ്ദമുയര്‍ത്തിയാല്‍ നിയമ നടപടി നേരിടുമെന്ന് മുന്നറിയിപ്പ് നല്‍കിക്കൊണ്ടായിരുന്നു നോട്ടീസ്. എന്നാല്‍ ഇത്തരത്തിലുള്ള കൂടുതല്‍ നോട്ടീസുകളയക്കാന്‍ കോണ്‍ഗ്രസിനെ താന്‍ സ്വാഗതം ചെയ്യുകയാണ്. കാരണം താന്‍ അമേഠിയിലെ ജനങ്ങളുടെ ശബ്ദമാണ് ഉയര്‍ത്തിയത്. അതിനാല്‍ നൂറ് നോട്ടീസുകളെ നേരിടാനും താന്‍ തയ്യാറാണെന്നും’ സ്മൃതി പറഞ്ഞു. അമേഠിയില്‍ ഒരു റാലിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയാണ് മുമ്പ് സ്മൃതി ഇറാനിക്ക് എതിരെ നോട്ടീസ് അയച്ചിരുന്നത്. രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റ് അമേഠിയിലെ കര്‍ഷകരുടെ സ്ഥലങ്ങള്‍ തട്ടിയെടുത്തുവെന്ന് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചുവെന്ന് ആരോപിച്ചായിരുന്നു നടപടി.
Discussion about this post