ശ്രീനഗർ: രാജ്യവിരുദ്ധ ഭീഷണിയുമായി വീണ്ടും പിഡിപി നേതാവ് മെഹബൂബ മുഫ്തി. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കാന്‍ പാകിസ്ഥാനോട് ആവശ്യപ്പെടണോയെന്നാണ് മെഹബൂബയുടെ ഭീഷണി.
ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുമ്പോഴെല്ലാം കേന്ദ്രസര്‍ക്കാര്‍ ക്ഷുഭിതരാവുകയാണെന്ന് മെഹബൂബ മുഫ്തി പറഞ്ഞു. ആര്‍ട്ടിക്കിള്‍ 370, 35 എ എന്നിവ പുനസ്ഥാപിക്കണമെന്ന് അവര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.കശ്മീരിലെ യുവാക്കൾ ആയുധമെടുക്കരുതെന്നും ജനാധിപത്യരീതി പിന്തുടരണമെന്നും മെഹബൂബ മുഫ്തി പറഞ്ഞു.
ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആര്‍ട്ടിക്കിള്‍ 370, 2019 ഓഗസ്റ്റ് 5ന് കേന്ദ്ര സർക്കാർ പിൻവലിച്ചിരുന്നു.
Discussion about this post