മുംബൈ: കൊവിഡ് രോഗവ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ നിലവില്‍ വന്നു. ഇന്ന് രാത്രി എട്ടുമണി മുതല്‍ മെയ് ഒന്ന് വരെയാകും സിആര്‍പിസി 144 പ്രകാരമുള്ള നിരോധനാജ്ഞ. ഉത്തരവ് പ്രകാരം അഞ്ചോ അധിലതികമോ ആളുകള്‍ കൂട്ടം കൂടുന്നതും നിരോധിച്ചു. മഹാരാഷ്ട്രാ സര്‍ക്കാര്‍ അടുത്ത 15 ദിവസത്തേക്ക് കര്‍ഫ്യൂവിന് സമാനമായ നിയന്ത്രണങ്ങള്‍ സംസ്ഥാനത്തത് ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് നഗരത്തില്‍ 144 പ്രഖ്യാപിച്ചത്.
അവശ്യ സാധനങ്ങളെയും സേവനങ്ങളെയും നിയന്ത്രണങ്ങളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അടിയന്തിര ഘട്ടങ്ങളില്‍ ഡിവിഷണല്‍ എസിപിമാര്‍, സോണല്‍ ഡിസിപിമാര്‍, റീജിയണല്‍ അഡീഷണല്‍ പൊലീസ് കമ്മിഷണര്‍മാര്‍ എന്നിവര്‍ക്ക് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ അധികാരമുണ്ടായിരിക്കും.
ജനങ്ങളോട് മാസ്ക് ധരിക്കല്‍ ഉള്‍പ്പടെയുള്ള കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ ഐപിസി സെക്ഷന്‍ 188 അനുസരിത്ത് എപ്പിഡെമിക് ഡിസീസ് ആക്റ്റ്, ദേശീയ ദുരന്ത നിവാരണ നിയമം എന്നിവ പ്രകാരം ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
Discussion about this post