തിരുവനന്തപുരം: കണ്ണൂര്‍ സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ജയരാജനെതിരെ വെല്ലുവിളിയുമായി കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ എം.പി. മന്‍സൂര്‍ വധക്കേസ് വഴിതിരിച്ചു വിടാനാണ് ശ്രമമെങ്കില്‍ നടക്കില്ലെന്നും ഞങ്ങള്‍ പിന്നാലെയുണ്ടെന്ന്
ജയരാജനെ ഓര്‍മ്മിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സി.പി.എമ്മിനെക്കൊണ്ട് കൊലക്കത്തി താഴെ വയ്പ്പിക്കും. ഞങ്ങള്‍ രണ്ടും കല്‍പ്പിച്ച് ഇറങ്ങിയിരിക്കുകയാണ്. സത്യാവസ്ഥ പുറത്ത് കൊണ്ട് വരുമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികളെ കൊന്ന പാരമ്പര്യം സി.പി.എമ്മിന് ഒന്നൊന്നുമല്ല. പത്ത് പ്രതികളെയാണ് ഇവര്‍ കൊന്നത്. പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ച് പാര്‍ട്ടി പറയുമ്പോള്‍ ഗുണ്ടാപണിയെടുക്കുന്നവരെയാണ് വെട്ടി കൊല്ലുന്നത്. തെളിവുകള്‍ അവരില്‍ നിന്നും പുറത്ത് പോകുമെന്ന് കാണുമ്പോഴാണ് സഖാക്കളെ ബലികൊടുക്കുന്നത്. ലോകത്ത് അങ്ങനെയൊരു പാര്‍ട്ടിയുണ്ടാവുമോ എന്നും അദ്ദേഹം പറഞ്ഞു.
‘അന്വേഷിക്കാന്‍ ഞങ്ങളുടെ പാര്‍ട്ടിക്കും ഉണ്ട് മെക്കാനിസം. സുധാകരന് എവിടുന്നാണ് തെളിവെന്ന് ചോദിച്ചാല്‍ എന്റെ ആയിരക്കണക്കിന് പാര്‍ട്ടിക്കാരുള്ള പ്രദേശമാണ് പാനൂര്‍. അതുകൊണ്ട് എന്റെ മൊഴി എവിടെ വേണമെങ്കിലും ജയരാജന് മാറ്റുരക്കാമെന്നും’ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
മന്‍സൂര്‍ വധക്കേസ് പ്രതിയായ രതീഷിന്റെ ആത്മഹത്യക്ക് കാരണം ലീഗാണെന്ന് കഴിഞ്ഞ ദിവസം ജയരാജന്‍ ആരോപിച്ചിരുന്നു.
Discussion about this post