കൊച്ചി: പോസ്റ്റ് ഓഫീസില്‍ സീറോ ബാലന്‍സ് അക്കൗണ്ട് തുറക്കുന്നതിന് പരിമിതികള്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍. ഇനി എല്ലാവര്ക്കും സീറോ ബാലന്‍സ് അല്ലെങ്കില്‍ ബേസിക് സേവിങ്സ് അക്കൗണ്ട് തുറക്കാനാകില്ലെന്ന് 2021 ഏപ്രില്‍ 9ന് ധനമന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ പറഞ്ഞു.
ഏതെങ്കിലും സര്‍ക്കാര്‍ ക്ഷേമപദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മുതിര്‍ന്ന അംഗങ്ങള്‍ക്കോ, സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനുള്ള രജിസ്റ്റര്‍ ചെയ്തിട്ടുള്ള പ്രായപൂര്‍ത്തിയാകാത്തവരുടെ രക്ഷിതാക്കള്‍ക്കോ മാത്രമേ ഇനി സീറോ ബാലന്‍സ് അക്കൗണ്ട് തുറക്കാനാകുകയുള്ളൂ. ഈ വ്യക്തികള്‍ തുറക്കുന്ന പോസ്റ്റ് ഓഫീസ് സേവിങ്സ് അക്കൗണ്ടുകളെല്ലാം തന്നെ സീറോ ബാലന്‍സ് അക്കൗണ്ട് ആയിരിക്കും.
ആര്‍ക്കും ഒന്നില്‍ കൂടുതല്‍ അക്കൗണ്ടുകള്‍ തുറക്കാനാകില്ല. പെന്ഷന്, സ്കോളര്‍ഷിപ്പ്, എല്‍പിജി സബ്സിഡി തുടങ്ങിയ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ആ അക്കൗണ്ട് ഉപയോഗിക്കാം.
Discussion about this post