ശ്രീനഗർ: ജമ്മു കശ്മീരിലെ സൈനിക വാഹനങ്ങളിൽ നിന്നും ചുവപ്പ് പതാകകൾ ഒഴിവാക്കാൻ തീരുമാനം. ചുവപ്പ് പതാകകൾക്ക് പകരം നീല പതാകകളാകും സൈനിക വാഹനങ്ങളിൽ ഇനി ഉപയോഗിക്കുക. ജന മനസ്സിൽ ഭീതിയും അസ്വസ്ഥതയും നിറയ്ക്കുന്ന നിറമാണ് ചുവപ്പെന്നും അതിനാലാണ് അവ മാറ്റുന്നതെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു.
ഇനി നീലപതാക ഉയർത്തിക്കൊണ്ടായിരിക്കും ജമ്മുകശ്മീരിലെ സൈനിക വാഹനവ്യൂഹങ്ങൾ നീങ്ങുക. സൈനിക ക്യാമ്പുകളിലും ഇനി നീല പതാകയാകും ഉപയോഗിക്കുക. ക്യാമ്പ് ചുവരുകളിൽ ജമ്മുകശ്മീരിലെ മഹാന്മാരുടെയും കായിക താരങ്ങളുടേയും ചിത്രങ്ങൾ പതിപ്പിക്കുമെന്നും സൈന്യം അറിയിച്ചു.
സൈനിക വാഹനങ്ങളിൽ ജമ്മുകശ്മീരിനെ ഓർമ്മിപ്പിക്കുന്ന ചിത്രങ്ങൾ പതിപ്പിക്കുമെന്ന് ലെഫ്.കേണൽ ക്യൂ ഖാൻ വ്യക്തമാക്കി. സൈന്യത്തിന്റെ പൊതുവേഷത്തിൽ മാറ്റം വരുത്തുന്നതിന്റെ ഭാഗമായി ലാത്തികൾക്ക് പകരം കയ്യിൽ വിസിലുകളും നൽകും.
Discussion about this post