ന്യൂയോര്‍ക്ക്: ഇന്ത്യന്‍ വംശജനായ ഗണിത ശാസ്ത്രജ്ഞന്‍ ഷുവ്രോ ബിശ്വാസിന്റെ മൃതദേഹം ന്യൂയോര്‍ക്കിലെ ഹഡ്‌സണ്‍ നദിയില്‍ നിന്ന് കണ്ടെത്തി. 31 കാരനായ ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നതായാണ് വിവരം. സ്വയംതൊഴിലിലേര്‍പ്പിട്ടിരുന്ന ഷുവ്രോ സമീപകാലത്തത് ക്രിപ്‌റ്റോ കറന്‍സി സുരക്ഷാ പ്രോഗ്രാമാണ് ചെയ്തുകൊണ്ടിരുന്നത്. നിര്‍മിത ബുദ്ധിയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും അദ്ദേഹത്തിന് അവഗാഹമുണ്ടായിരുന്നു.
ഷുവ്രോവിന്റെ സഹോദരന്‍ ബിപ്രോജിത് ബിശ്വാസും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ‘മരണവാര്‍ത്തയറിഞ്ഞ് ഞങ്ങള്‍ തകര്‍ന്നിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷമാണ് സഹോദരന്റെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നുന്നത്. പ്രൊഫണല്‍ സഹായം തേടണമെന്ന് ഞങ്ങള്‍ ഉപദേശിച്ചിരുന്നു. എന്നാല്‍ ഒരു മാനസികാരോഗ്യ വിദഗ്ധന്റെ സഹായം തേടാന്‍ സഹോദരന്‍ വിസമ്മതിച്ചു. ഷുവ്രോ വളരെ നല്ല വ്യക്തിയായിരുന്നു, അതീവ ബുദ്ധിമാനായ ഒരാള്‍.’ ബ്രിപോജിത്ത് പറയുന്നു. ബുദ്ധിമുട്ടുകള്‍ ആരോടും തുറന്നുപറയാത്ത വ്യക്തിയായിരുന്നു ഷുവ്രോ. ഒരു ന്യൂറോളജിസ്റ്റിനെ കാണാന്‍ ഷുവ്രോ പോയിരുന്നു എന്നാല്‍ അതെന്തിനാണെന്ന് വീട്ടുകാര്‍ക്ക് അറിയില്ല.











Discussion about this post