ചെന്നൈ: പ്രശസ്ത തമിഴ് നടനും ഗായകനുമായ വിവേക് അന്തരിച്ചു. 59 വയസ്സായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ഹൃദയാഘാതം മൂലം ഇന്നലെയായിരുന്നു വിവേകിനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തീവ്രപരിചരണവിഭാഗത്തിലായിരുന്ന വിവേകിന്റെ ആരോഗ്യനില അതീവഗുരുതരമാണെന്ന് ഇന്നലെ രാത്രി പുറത്തിറങ്ങിയ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമായിരുന്നു. എക്മോയുടെ സഹായത്തോടെയായിരുന്നു പിന്നീട് അദ്ദേഹത്തിന്‍റെ ജീവൻ നിലനിർത്തിയിരുന്നത്.വിവേകിന്‍റെ ഇടത് ആർട്ടെറിയിൽ 100% രക്തം കട്ടപിടിച്ചതാണ് ഹൃദയാഘാതമുണ്ടാകാൻ കാരണമെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
തമിഴ്നാട് സർക്കാരിന്റെ മികച്ച ഹാസ്യനടനുള്ള പുരസ്കാരം മൂന്ന് തവണ നേടിയിട്ടുള്ള വിവേക് സാമി, ശിവാജി, അന്യൻ തുടങ്ങി ഇരുന്നൂറിലധികം ചിത്രങ്ങളിൽ വേഷമിട്ടു.
Discussion about this post