ഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് റെയിൽവേ. റെയിൽവേ സ്റ്റേഷനുകളിലോ ചുറ്റുവട്ടങ്ങളിലോ മാസ്ക് ധരിക്കാത്തവർക്ക് 500 രൂപ പിഴ ഈടാക്കാൻ റെയിൽവേ തീരുമാനിച്ചു.
അതേസമയം രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിൽ 2,34,692 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. 1,23,354 പേർക്ക് രോഗം ഭേദമായി. 1,341 മരണങ്ങളും റിപ്പോർട്ട് ചെയ്തു.
രാജ്യത്ത് നിലവിൽ 16,79,740 പേർ കൊവിഡ് ബാധിച്ച് ചികിത്സയിലാണ്. 1,75,649 പേർ മരണത്തിന് കീഴടങ്ങി. ആകെ 11,99,37,641 പേർ വാക്സിൻ സ്വീകരിച്ചു.









