മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് മത്സരങ്ങളുമായി ബന്ധപ്പെട്ട് അനധികൃതമായി വാതുവെപ്പ് നടത്തിയിരുന്ന സംഘം പൊലീസ് പിടിയിലായി. കേസിൽ അഞ്ചു പേരാണ് നിലവിൽ അറസ്റ്റിലായിരിക്കുന്നത്.
കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. അനധികൃത വാതുവെപ്പ് സംഘങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുംബൈ പൊലീസ് മുന്നറുയിപ്പ് നൽകി.
ഇതിനായി പരിശോധനകൾ ശക്തമാക്കുമെന്നും അറസ്റ്റ് തുടരുമെന്നും പൊലീസ് അറിയിച്ചു. സൈബർ പൊലീസിന്റെ സഹായത്തോടെ നടപടികൾ ശക്തിപ്പെടുത്തുമെന്നും പൊലീസ് പറഞ്ഞു.









