ന്യൂഡല്‍ഹി: കൊവിഡിനെതിരായ പോരാട്ടത്തില്‍ കേന്ദ്രസര്‍ക്കാര്‍ 24 മണിക്കൂറും സുസജ്ജമാണെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ പറഞ്ഞു.”19 മണിക്കൂറോളമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ദിവസവും പ്രയത്നിക്കുന്നത്, അര്‍ദ്ധരാത്രി ഒരു മണിക്ക് പോലും കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ നല്‍കുന്നതിന് പ്രധാനമന്ത്രിയുടെ ഫോണ്‍കോള്‍ തന്നെ തേടി എത്താറുണ്ട്” ഗോയല്‍ വ്യക്തമാക്കി.
ചില പ്രതിപക്ഷ പാര്‍ട്ടികള്‍ രോഗപ്രതിരോധത്തില്‍ രാഷ്ട്രീയം കലര്‍ത്താന്‍ ശ്രമിക്കുന്നുണ്ടെന്നും അത് മോശമാണെന്നും പീയുഷ് ഗോയല്‍ കൂട്ടിച്ചേര്‍ത്തു. കേന്ദ്രസര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേരെ വിമര്‍ശനമുന്നയിച്ച കോണ്‍ഗ്രസിനും എന്‍സിപിക്കും മറുപടിയായിരുന്നു പീയുഷ് ഗോയലിന്റെ പരാമര്‍ശങ്ങള്‍.
“കൊവിഡ് പ്രതിരോധത്തിന് ഒരിക്കലും രാഷ്ട്രീയ നിറങ്ങള്‍ നല്‍കരുത്. ചില ഉത്തരവാദിത്വമുള്ള രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാക്കള്‍ തന്നെ അങ്ങനെ ചെയ്യുമ്ബോള്‍ അത് വളരെ മോശമായി തോന്നുകയാണ്. കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ 12 സംസ്ഥാനങ്ങളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മെഡിക്കല്‍ ഓക്സിജന്‍ വിതരണത്തിനുള്ള വഴി തേടാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുകയാണ്” ഗോയല്‍ മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാക്കി.
Discussion about this post