കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് രോഗം സ്ഥിരീകരിച്ച കാര്യം വ്യക്തമാക്കിയത്.
നേരിയ ലക്ഷണങ്ങളെ തുടർന്ന് പരിശോധന നടത്തിയെന്ന് രാഹുൽ ട്വിറ്ററിൽ കുറിച്ചു.
അടുത്ത ദിവസങ്ങളിൽ താനുമായി ബന്ധം പുലർത്തിയവർ കോവിഡ് പ്രോട്ടോക്കോൾ നടപടികൾ സ്വീകരിക്കണമെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു.
കഴിഞ്ഞ ദിവസം മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മന്മോഹന് സിംഗിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അദ്ദേഹം നിലവില്‍ ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്.
Discussion about this post