ഡല്‍ഹി: ഭീകരരെ ശക്തമായി നേരിടുന്നതിന് ഇന്ത്യന്‍ സൈന്യം ഇരുനൂറ് നൈജീരിയന്‍ സൈനികര്‍ക്ക് മൂന്ന് മാസത്തെ പരിശീലനം നല്കി ഭരണകൂടത്തിനെതിരെ ഒളിപ്പോരാട്ടം നടത്തുന്നവരെ (ഗറില്ലായുദ്ധം) തുരത്താനായിട്ടുള്ള പരിശീലനമായിരുന്നു ഇതില്‍ മുഖ്യം. ജനുവരി 22 നും ഏപ്രില്‍ 18 നും ഇടയിലാണ് പരിശീലനം നല്‍കിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ഗറില്ലായുദ്ധത്തിന്റെ സൂക്ഷ്മതയെക്കുറിച്ചും അതിന്റെ ഓരോഘട്ടങ്ങളെയും കുറിച്ച് വിശദീകരിച്ചതിനൊപ്പം പുറത്തുനിന്നുള്ള ശത്രുക്കളെ കൈകാര്യം ചെയ്യാനുള്ള പരിശീലനവും നല്കി.
ഏത് സാഹചര്യങ്ങളെയും സമചിത്തതയോടെ നേരിടാനുള്ള ഇന്ത്യന്‍ സൈന്യത്തിന്റെ കഴിവിനെ നൈജീരിയ അഭിനന്ദിക്കുകയും ചെയ്തു.
നൈജീരിയയില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദ ഗ്രൂപ്പാണ് ബോകോ ഹറാം . പ്രാദേശിക ഭാഷയില്‍ ‘പാശ്ചാത്യ വിദ്യാഭ്യാസം വിലക്കിയിരിക്കുന്നു’ എന്നാണ് ബോകോ ഹറാം എന്ന പേരിന്റെ അര്‍ത്ഥം. മുഹമ്മദ് യൂസഫാണ് 2002ല്‍ ഈ സംഘടനയ്ക്ക് രൂപം നല്‍കിയത്. കൊടുംക്രൂരതയാണ് ഇവരുടെ മുഖമുദ്ര. ആയിരക്കണക്കിന് നിരപരാധികളാണ് ഇവരുടെ ആക്രമണത്തില്‍ ഇതിനകം കൊല്ലപ്പെട്ടത്. സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടുപോയി ചാവേറുകളാക്കിയാണ് ഇവര്‍ ആക്രമണം നടത്തുന്നത്. ബോക്കോ ഹറാമിന് ഐസിസിന്റെ സഹായവും ലഭിക്കുന്നുണ്ട്. അത്യന്താധുനികമായ ആയുധങ്ങളുമായി പോരടിക്കുന്ന ഇവര്‍ക്കുമുന്നില്‍ പിടിച്ചുനില്ക്കാന് നൈജീരിയന്‍ സൈന്യത്തിന് പലപ്പോഴും കഴിയാറില്ല. ഈ പരിശീലനത്തിലൂടെ ബോക്കോ ഹറാം തീവ്രവാദികളെ തുരത്താന്‍ നൈജീരിയന്‍ സൈന്യത്തിനാവും എന്നാണ് കരുതുന്നത്
Discussion about this post