ശതകോടീശ്വരനായ മുകേഷ് അംബാനിയുടെ ഇളയ മകൻ ആനന്ദ് അംബാനിയും രാധിക മെർച്ചന്റും തമ്മിലുള്ള വിവാഹത്തിന്റെ പ്രീ വെടിംഗ് ആഘോഷങ്ങൾ ഇന്ന് അവസാനിക്കും. ഇറ്റലിയിലെ ആഡംബര കപ്പലിൽ നടന്ന ആഘോഷത്തിൽ ഏകദേശം 800 ഓളം പേരാണ് പങ്കെടുത്തത്. മെയ് 29നായിരുന്നു ആഡംബര കപ്പലിലെ പ്രീ വെഡിംഗ് ആഘോഷങ്ങൾ ആരംഭിച്ചത്.
ആരെയും ഞെട്ടിക്കുന്ന വിഭവങ്ങളായിരുന്നു അതിഥികൾക്കായി അംബാനി കുടുംബം കപ്പലിൽ ഒരുക്കിയിരുന്നത്. ഇറ്റാലിയൻ, ഫ്രഞ്ച്, തായ്, മെക്‌സിക്കൻ, ജാപ്പനീസ്, നോർത്ത് ഇന്ത്യൻ എന്നിങ്ങനെ പല വൈവിധ്യം നിറഞ്ഞതായിരുന്നു വിഭവങ്ങൾ. ഇതിനോടൊപ്പം ഗുജറാത്തി വിഭവങ്ങളും അതിഥികൾക്കായി ഒരുക്കിയിരുന്നു. യാത്രയുടെ ഓരോ ദിവസവും ഓരോ തീമിൽ ഉള്ളതായിരുന്നു ഭക്ഷണ വിഭവങ്ങൾ. ‘ഓൺ ബോർഡ് പലേരംക്’ എന്ന തീമിലുള്ളതായിരുന്നു ആദ്യ ദിവസത്തെ ഉച്ച ഭക്ഷണം. ഡിന്നർ ഓൺ ബോർഡ് അറ്റ് സീ’ എന്ന പേരിലായിരുന്നു. ‘റോമൻ ഹോളിഡേ’ ആയിരുന്നു രണ്ടാം ദിവസത്തെ തീം. പാറട്ടിയുടെ അവസാന ദിവസമായ ഇന്ന് പോർട്ടോഫിനോയിലെ കരയിലാണ് ആഘോഷങ്ങൾ നടക്കുന്നത്.
ജൂലൈ 12നാണ് ആനന്ദിന്റെയും രാധികയുടെയും വിവാഹം. കഴിഞ്ഞ ദിവസം വിവാഹത്തിന്റെ സേവ് ദി ഡേറ്റ് ക്ഷണക്കത്ത് പുറത്തുവന്നിരുന്നു. ക്ഷണക്കത്തിൽ വിവാഹത്തിന്റെ തിയതിയും മറ്റ് വിശദാംശങ്ങളും ഉണ്ട്. മൂന്ന് ദിവസമാണ് വിവാഹ ചടങ്ങുകൾ നീണ്ടു നിൽക്കുക. മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററാണ് ആത്യാഢംബര വിവാഹത്തിന് വേദിയാകുന്നത്. ജൂലൈ 12 മുതൽ 14 വരെയാണ് വിവാഹ ചടങ്ങുകൾ.
സുഭഹ് വിവാഹ് അഥവാ താലികെട്ട് ആണ് ആദ്യ ദിനം നടക്കുക. പരമ്പാരഗത ഇന്ത്യൻ വസ്ത്രങ്ങൾ ധരിച്ചാകും ഇതുമായി ബന്ധപ്പെട്ട ചടങ്ങുകൾ എന്ന് ക്ഷണക്കത്തിൽ വ്യക്തമാക്കുന്നു. പിറ്റേ ദിവസം സുഭഹ് ആശിർവാദാണ്. അന്നേ ദിവസം ഇന്ത്യൻ ഫോർമൽ ആണ് ധരിക്കേണ്ടത്. 14 ന് മംഗൾ ഉത്സവ് അവസാനിക്കുന്നതോടെ വിവാഹാഘോഷം അവസാനിക്കും.
ആർഎസ്വിപിയാണ് ക്ഷണക്കത്ത് തയ്യാറാക്കിയിരിക്കുന്നത്. ചുവപ്പും ഗോൾഡൻ നിറവും ഉപയോഗിച്ചാണ് കാർഡ് രൂപ കൽപ്പന ചെയ്തിരിക്കുന്നത്. ഭഗവാൻ ശ്രീരാമന്റെയും സീതാ ദേവിയുടെയും വിവാഹ ചിത്രവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഔദ്യോഗിക ക്ഷണക്കത്തിന് മുന്നോടിയായിട്ടാണ് സേവ് ദി ഡേറ്റ് ക്ഷണക്കത്തെന്ന് അംബാനി കുടുംബം അറിയിച്ചു.
Discussion about this post