തൃശൂർ: രാജ്യം ഉറ്റുനോക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്. കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് എബിപി സി വോട്ടർ സർവേ ഫലം പറയുന്നു. കേരളത്തി ബിജെപി ഒന്ന് മുതൽ മൂന്ന് സീറ്റുകൾ വരെ നേടും. കോൺഗ്രസ് 17 മുതൽ 19 വരെ സീറ്റുകൾ നേടും. എൽഡിഎഫിന് ഒരു സീറ്റ് പോലും ലഭിക്കില്ലെന്നും എബിസി സി വോട്ടർ പ്രവചിക്കുന്നു. തൃശൂരിൽ സുരേഷ് ഗോപി താമര വിരിയിക്കുമെന്നും എബിസി സി വോട്ടർ സർവേ വ്യക്തമാക്കുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പ് 2024 ഏഴാം ഘട്ട വോട്ടെടുപ്പും ഇന്ന് അവസാനിച്ചതോടെയാണ് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നത്. 20 ലോക്സഭാ മണ്ഡലങ്ങളാണ് കേരളത്തിലുള്ളത്. കേരളത്തിൽ കഴിഞ്ഞ തവണത്തെ പോലെ തന്നെ ഇക്കുറിയും യുഡിഎഫ് മുന്നേറ്റമുണ്ടാക്കാനാണ് സാധ്യത്. കഴിഞ്ഞ തവണ 19 സീറ്റുകളിൽ ആണ് യുഡിഎഫ് വിജയിച്ചത്. ഒരു സീറ്റ് എൽഡിഎഫിനും ലഭിച്ചിരുന്നു. ഇത്തവണ മിക്ക മണ്ഡലങ്ങളിലും ശക്തമായ മത്സരമാണ് നടക്കുന്നത്.
Discussion about this post