തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് സംസ്ഥാനം തയ്യാറായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ. സംസ്ഥാനത്തെ 20 കേന്ദ്രങ്ങളിലും എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായതായി അദ്ദേഹം വ്യക്തമാക്കി. വോട്ടെണ്ണൽ സുതാര്യമായി നടക്കാനുള്ള നടപടികളെല്ലാം പൂർത്തിയായി. വോട്ടെണ്ണുന്ന മുറിയ്ക്കുള്ളിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷകൻ ഒഴികെ മറ്റാർക്കും മൊബൈൽ ഫോൺ ഉപയോഗിക്കാൻ അനുമതിയുണ്ടായിരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൗണ്ടിംഗ് സൂപ്പർവൈസർമാർ, കൗണ്ടിംഗ് അസിസ്റ്റന്റുമാർ, മൈക്രോ ഒബ്‌സർവർമാർ, തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രതിനിധികൾ, തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള സർക്കാർ ഉദ്യോഗസ്ഥർ, സ്ഥാനാർത്ഥികൾ, സ്ഥാനാർത്ഥികളുടെ ഏജന്റുമാർ എന്നിവർക്ക് മാത്രമായിരിക്കും വോട്ടെണ്ണൽ മുറിയ്ക്കുള്ളഇ പ്രവേശനം. കൗണ്ടിംഗ് ഏജന്റുമാർക്ക് റിട്ടേണിംഗ് ഓഫീസർമാർ നിർദിഷ്ട ടേബിൾ നമ്പറും സ്ഥാനാർത്ഥിയുടെ പേരും കുറിച്ചുകൊണ്ടുള്ള ബാഡ്ജ് നൽകും.
ഓരോ അസംബ്ലി മണ്ഡലത്തിലെയും വോട്ടുകളെണ്ണാൽ, ഓരോ മുറി ആയിരക്കും. ഈ മുറിയിൽ 14 മേശകളകയിരിക്കും ഉണ്ടായിരിക്കുക. ഓരോ മേശയിലും ഒരു സൂപ്പർവൈസർ, ഒരു കൗണ്ടിംഗ് അസിസ്റ്റന്റ്, ഒരു മൈക്രോ ഒബ്‌സർവർ എന്നിവർ ഉണ്ടായിരിക്കും.
Discussion about this post