ന്യൂഡൽഹി: കേരളത്തിൽ ബിജെപി ഇക്കുറി അക്കൗണ്ട് തുറക്കുമെന്ന് പ്രവചിച്ച് ഇന്ത്യ- ടുഡേ ആക്‌സിസ് മൈ ഇന്ത്യ. ഇക്കുറി ഒന്ന് മുതൽ മൂന്ന് സീറ്റുകൾ വരെ എൻഡിഎയ്ക്ക് കേരളത്തിൽ ലഭിക്കുമെന്നാണ് എക്‌സിറ്റ് പോളിലെ പ്രവചനം. അതേസമയം എൽഡിഎഫ് 1 സീറ്റിൽ ഒതുങ്ങുമെന്നും ഇന്ത്യ- ടുഡേ ആക്‌സിസ് മൈ ഇന്ത്യ വ്യക്തമാക്കുന്നു.
20 ലോക്‌സഭാ മണ്ഡലങ്ങളാണ് കേരളത്തിൽ ഉള്ളത്. കേരളത്തിൽ കഴിഞ്ഞ തവണത്തെ പോലെ തന്നെ ഇക്കുറിയും യുഡിഎഫിന് മുന്നേറ്റം ഉണ്ടാകാനാണ് സാദ്ധ്യത. 17 മുതൽ 18 വരെ സീറ്റുകൾ കേരളത്തിൽ യുഡിഎഫിന് ലഭിക്കും. കഴിഞ്ഞ തവണ 19 സീറ്റുകളിൽ ആണ് യുഡിഎഫ് വിജയിച്ചത്. ഒരു സീറ്റ് എൽഡിഎഫിനും ലഭിച്ചു. ഏപ്രിൽ 26 നായിരുന്നു കേരളത്തിൽ തിരഞ്ഞെടുപ്പ്.
Discussion about this post